3000 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെ തലയോട്ടി,ഗവേഷകര്‍ ഞെട്ടി
അമര്‍ന: എന്തെല്ലാം തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകളാണ് ഫാഷന്‍ ലോകത്ത് ഓരോ ദിവസവും പരീക്ഷിയ്ക്കപ്പെടുന്നത്. ഈ പരീക്ഷണങ്ങളൊക്കെ അടുത്തിടെയെങ്ങാനം തുടങ്ങിയതാണോ. അല്ലെന്നേ. വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് പറയാം. ഈജിപ്തിലെ അമര്‍നയില്‍ പുരവാസ്തുഗവേഷകര് നടത്തിയ ഖനനത്തില്‍ കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹ അവസ്ശിഷ്ടങ്ങളാണ് ഗവേഷകരെ അത്ഭുതപ്പെടുത്തിയത്. സ്ത്രീയുടെ തലയോട്ടിയില്‍ കണ്ട വേറിട്ട ഹെയര്‍സ്റ്റൈല്‍ പരീക്ഷണങ്ങളാണ് ഞെട്ടലിന് കാരണം.
70 ഓളം രീതിയിലാണ് സ്ത്രീയുടെ ഹെയര്‍ സ്റ്റൈല്‍ ക്രമീകരിച്ചിരുന്നത്. മാത്രമല്ല ഇപ്പോഴത്തെ പോലുള്ള നരകറുപ്പിയ്ക്കല് അന്നും ഉണ്ടായിരുന്നത്രേ. സ്ത്രീയുടെ തലമുടി മൈലാഞ്ചി പൊടി കൊണ്ടോ മറ്റോ കറുപ്പിച്ചരുന്നത്രേ. വളരെ നീളമുള്ള മുടിയിഴകളാണ് ഇവരുടേതെന്നും ഗവേഷകന്മാരില് ഒരാളായ ജൊലാന്ഡ ബോസ് പറയുന്നു.

മരണത്തിന് ശേഷം മൃതദേഹം സംസ്ക്കരിയ്ക്കുന്നതിന് മുമ്പായിട്ടാകണം സ്ത്രീയുടെ ഹെയര്‍ സ്റ്റൈല്‍ ഇത്തരത്തില്‍ മാറ്റിയതെന്നും ഗവേഷകര്‍ പറയുന്നു. പ്രദേശത്ത് നിന്ന് കണ്ടെടുത്ത തലയോട്ടികളില്‍ 28 എണ്ണത്തില്‍ വിവിധ തരം ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചരുന്നു. ഈജിപ്ഷ്യന്‍ ആര്‍ക്കിയോളജിയുടെ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ബിസി 1353 മുതല്‍ 1335 വരെയുള്ള കാലഘട്ടത്തിലുള്ള ജനങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications