കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുവിന്റെ സിനഗോഗ് ദേവലായം കണ്ടെത്തി

  • By Sruthi K M
Google Oneindia Malayalam News

മഗ്ദല്‍: യേശുദേവന്റെ ഓര്‍മ്മകള്‍ നല്‍കുന്ന പുരാതന ദേവാലയം ഇസ്രയേലില്‍ കണ്ടെത്തി. വടക്കന്‍ ഇസ്രയേലിലെ മഗ്ദല പട്ടണത്തിലാണ് യേശുവിന്റെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്നത്. യേശുക്രിസ്തുവിന്റെ കാലത്തിനു പുതിയ തെളിവുകളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകരുടെ ഖനനത്തിലൂടെ ആണ് അതിപുരാതന ദേവാലയം കാണപ്പെട്ടത്.

യേശു ദേവന്‍ തന്റെ അനുയായികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്ന 2000 വര്‍ഷം പഴക്കമുള്ള സിനഗോഗിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. യേശുവിനോട് അടുത്ത അടുപ്പമുണ്ടായിരുന്ന ശിഷ്യന്മാരിലൊരാളായ മേരിയുടെ ജന്മസ്ഥലം കൂടിയാണ് മഗ്ദല പട്ടണം.

magdala

പണ്ട് ക്രൈസ്തവരുടെ പട്ടണമായിരുന്നു മഗ്ദല എന്നാണ് പറയപ്പെടുന്നത്. കടലിനു അഭിമുഖമായി ഹോട്ടല്‍ പണിയുന്നതിനുവേണ്ടി നടത്തിയ ഖനനത്തിലാണ് ഈ അത്ഭുത പൈതൃക സ്മാരകം കണ്ടെത്തിയത്. യേശു ഈ ദേവാലയത്തില്‍ അനുയായികളെ പഠിപ്പിച്ചതിനുള്ള വ്യക്തമായ തെളിവുകളാണ് ഈ ശേഷിപ്പുകള്‍ സൂചിപ്പിക്കന്നതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

യേശുക്രിസ്തുവിന്റെ പാദസ്പര്‍ശമേറ്റ ദേവാലയം കണ്ടെത്തുന്നത് ഇതാദ്യമായാണ്. ക്രിസ്തുമസ് എന്ന പുണ്യനാളില്‍ തന്നെ ഇത്തരമൊരു കാഴ്ച നല്‍കി തന്നത് യേശു ദേവനായിരിക്കാം. മത്തായിയുടെ സുവിശേഷത്തിലും യേശു മഗ്ദലില്‍ എത്തിയതായും പറയുന്നുണ്ട്. കപ്പലില്‍ ആണ് യേശു മഗ്ദലില്‍ എത്തിയത്. ഇവിടെവച്ചാണ് യേശു മഗ്ദലന മറിയത്തെ കണ്ടുമുട്ടിയതെന്നും പറയപ്പെടുന്നു.

magdala-synagogue

ക്രൈസ്തവര്‍ ഒത്തു കൂടിയ ഇടമായിരിക്കാം ഈ സിനഗോഗെന്നും ഗവേഷകര്‍ പറയുന്നു. ഒരു ഹാള്‍ രൂപത്തിലാണ് അവശിഷ്ടങ്ങള്‍ കിടക്കുന്നത്. കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങളും ഉണ്ട്. യേശുക്രിസ്തുവിന്റെ കാലത്തിനുള്ള വ്യക്തമായ തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

English summary
archaeologist excavate ruins in ancient town of magdala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X