കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

128പേരുടെ ജീവനെടുത്ത കപ്പലിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി

  • By Sruthi K M
Google Oneindia Malayalam News

ലോസാഞ്ചല്‍സ്: നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തകര്‍ന്നടിഞ്ഞ യാത്രാ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1901ല്‍ 128 യാത്രക്കാരുടെ ജീവനെടുത്ത എസ്എസ് സിറ്റി ഓഫ് റിയോ ഡി ജനീറോ എന്ന കപ്പലിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയത്. പാറയില്‍ അടിച്ച് തകര്‍ന്ന് വന്‍ ദുരന്തത്തിന് ഇടയാക്കിയ സംഭവം നടക്കുന്നത് 113 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.

ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനടുത്താണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. ചെളിയില്‍ മൂടിയ നിലയിലാണ് അവശിഷ്ടങ്ങള്‍. വിദൂര അന്തര്‍വാഹിനിയുടെ സഹായത്തോടെ 287 അടി ആഴത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനിലെ ഗവേഷകരാണ് ദുരന്തത്തെ ഒര്‍മ്മിപ്പിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ship

ആഘോഷവേളകള്‍ പൂര്‍ത്തിയാക്കാനാവാതെ 128 പേരാണ് ഈ ദുരന്തത്തിനു സാക്ഷിയായത്. പാറയിലിടിച്ച കപ്പല്‍ കടലിലേയ്ക്ക് താഴ്ന്നു പോകുകയായിരുന്നു. 82 യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള സഞ്ചാരികളായിരുന്നു കപ്പലില്‍ അന്ന് യാത്ര ചെയ്തിരുന്നത്.

അമേരിക്കയിലേയ്ക്ക് പുതിയ ജീവിതം തേടി പോകുകയായിരുന്നു അവര്‍. ഹോങ്കോങ്ങിലെ യുഎസ് കോണ്‍സുല്‍ ജനറലും കുടുംബവും മരിച്ചവരില്‍ പെടുന്നു.

English summary
archaeology scientist find an old ship vestige which was an accident 113 years back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X