1500 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെ മമ്മി, വസ്ത്രങ്ങളും സൗന്ദര്യവും കണ്ട് ഗവേഷകര്‍ ഞെട്ടി
ഉലാന്‍ബാതര്‍: 1500 വര്‍ഷത്തിലേറെ പഴക്കമുള്ള തുര്‍ക്കി സ്ത്രീയുടെ മമ്മി മംഗോളിയന്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. സുന്ദരമായ വസ്ത്രങ്ങളില്‍ പൊതിഞ്ഞ മനോഹരമായ മമ്മി എന്നാണ് ഗവേഷകര്‍ പുതുതായി കണ്ടെത്തിയ മമ്മിയെ വിശേഷിപ്പിയ്ക്കുന്നത്. ആള്‍ട്ടായ് മലനിരകളില്‍ 9200 അടി മുകളില്‍ നി്‌നനാണ് സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ആധുനികമെന്ന് തോന്നിയ്ക്കുന്ന ബൂട്ടുകളും ഒരു കൈയ്യപം കാലും മാത്രമേ ഇതുവരെ പുറത്ത് കാണുന്ന നിലയിലുള്ളൂ. സുന്ദരമായ തുണികള്‍ ഉപയോഗിച്ച് തുന്നിയ നിലയിലാണ് മമ്മിയുള്ളത്. തുര്‍ക്കികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നെയ്ത്ത് വിദ്യയിലും വിദഗ്ദരായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണിത്. മലമുകളിലെ തണുത്ത കാലാവസ്ഥയാണ് ഇത്രയേറെ പഴക്കം വന്നിട്ടും മമ്മി നിലനില്‍ക്കാന്‍ കാരണം.

കണ്ടെത്തിയത് ഉന്നതകുലജാതയുടെ മമ്മിയല്ല. ശവകുടീരത്തില്‍ പ്രത്യേകം കൂര്‍ത്ത ഭാഗം കാണാത്തതിനാലാണ് ഇത്. ശരീരത്തില്‍ പൊതിഞ്ഞിരിയ്ക്കുന്ന തുണി കേടുപാടുകള്‍ കൂടാതെ വേര്‍പെടുത്തിയെടുക്കുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ആറാം നൂറ്റാണ്ടിലെ മംഗോളിയന്‍ ജീവതത്തെക്കുറിച്ച് വിവിരം നല്‍കാന്‍ സഹായിക്കുന്ന ഒട്ടേറെ വസ്തുക്കള്‍ മമ്മി സൂക്ഷിച്ച അറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
സ്ത്രീയെക്കൊപ്പം ഒരു കുതിരയേയും സംസ്‌ക്കരിച്ചിട്ടുണ്ട്. ചെമ്മരിയാടിന്റെ തലയും കളിമണ്‍ പാത്രങ്ങളും, പൗരാണിക വസ്ത്രങ്ങളും ശവക്കല്ലറയില്‍ നിന്നും കണ്ടെത്തി.












Click it and Unblock the Notifications