ഇന്ത്യൻ സാഹിത്യത്തിനുള്ള ആർചർ അമിഷ് പുരസ്കാരം; വിജയിയെ ഉടൻ അറിയാം, അവസാന റൗണ്ടിൽ 3 പേർ
മികച്ച ഇന്ത്യൻ സാഹിത്യത്തിനുള്ള പ്രഥമ ഐജിഎഫ് ആർച്ചർ അമിഷ് പുരസ്കാരം ഇന്ത്യ ഗ്ലോബർ ഫോറം ഈ ആഴ്ച പ്രഖ്യാപിക്കും. വൈവിധ്യങ്ങളും പ്രചോദനങ്ങളും വരച്ചുകാട്ടുന്ന ആധുനിക ഇന്ത്യയുടെ ഊർജത്തെ കുറിച്ച് പ്രതിപാദിക്കുന്ന, ശക്തമായ സാംസ്കാരിക ബന്ധങ്ങൾ കെട്ടിപടുക്കുന്ന, ആഗോള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ സാഹിത്യ കൃതികളെയാണ് പുരസ്കാരത്തിന് പരിഗണിക്കുക. 25,000 യുഎസ് ഡോളർ ആണ് പുരസ്കാര തുക. സാഹിത്യത്തിനുള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്.
ലോകപ്രശസ്ത എഴുത്തുകാരായ ജെഫ്രി ആർച്ചർ, അമിഷ് ത്രിപാഠി എന്നിവർ ഹൗസ് ഓഫ് അഭിനന്ദൻ ലോധയുമായി സഹകരിച്ചാണ് പുരസ്കാരം വിതരണം ചെയ്യുന്നത്. ലണ്ടൻ ഐജിഎഫ് 2024 വേദിയിൽ വെച്ചായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചത്. ആധുനിക ഇന്ത്യയുടെ സങ്കീർണതയും ചലനാത്മകതയും വരച്ചുകാട്ടുന്ന ഇന്ത്യൻ എഴുത്തുകാരെ ആദരിക്കുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യൻ സാഹിത്യങ്ങളെ ഉയർത്തിക്കാട്ടുകയാണ് ഐജിഎഫ് ആർച്ചർ അമിഷ് പുരസ്കാരം.

ഐജിഎഫ് ചെയർമാൻ മനോജ് ലാഡ്വ, ആർചർ, അമിഷ് എന്നിവർക്കൊപ്പം യുകെ സാംസ്കാരിക-മാധ്യമ-കായിക വകുപ്പ് സെക്രട്ടറി ആർടി ഹോൺലിസ നൻഡി എംപി പുരസ്കാരം വിതരണം ചെയ്യും. എംപിയുടെ സാന്നിധ്യം സാംസ്കാരിക-ഫണ്ടിംഗ് വിഷയങ്ങളിൽ യുകെയുടെ മാറി വരുന്ന നയങ്ങളേയാണ് ഉയർത്തിക്കാട്ടുന്നത്. പ്രത്യേകിച്ച് സ്വതന്ത്ര വ്യാപാര കരാറിന് ശേഷം ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യവും വ്യക്തമാക്കുന്നു.
നവപാഷാണം-ദി ക്വസ്റ്റ് ഫോർ ദി നയൺ മാജിക്കൽ പോയ്സൺസ് രചയിതാവ് നിത്യ നീലകണ്ഠൻ, ദി കിൽ സ്വിച്ച് രചയിതാവ് യോഗേഷ് പാണ്ഡെ, ദി വേ ഹോം രചയിതാവ് ഡോ ഷാലിനി മുല്ലിക് എന്നിവരാണ് അവസാന റൗണ്ടിൽ എത്തിയ എഴുത്തുകാർ. ഇന്ത്യൻ ശബ്ദങ്ങളെ ലോകവേദിയിൽ എത്തിക്കുന്നതിനും യുകെ ഇന്ത്യ ബന്ധങ്ങളിലെ സാംസ്കാരക സംഭാഷണങ്ങൾക്ക് തുടക്കമിടുകയും പരസ്പര ധാരണ വർധിപ്പിക്കുകയും ചെയ്യുന്ന കൃതികളെ പ്രോത്സാഹിപ്പിക്കുകയുമാണ് പുരസ്കാരത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ സ്ഥാപകനും ചെയർമാനുമായ മനോജ് ലാഡ്വ പറഞ്ഞു.
'പുരസ്കാരങ്ങൾ വളരെ പ്രധാനമാണ്, കാരണം അത് അംഗീകാരമാണ്. രാവും പകലും എന്തെങ്കിലും നേടാൻ കഷ്ടപ്പെട്ടവർക്ക് താൻ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയാൻ പുരസ്കാരം സഹായിക്കും'; 'കെയ്ൻ ആൻഡ് ആബെൽ', 'ദി ക്ലിഫ്റ്റൺ ക്രോണിക്കിൾസ്' തുടങ്ങിയ പ്രശസ്ത പുസ്തരങ്ങളുടെ രചയിതാവ് കൂടിയായ ലോകപ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ ലോഡ് ആർച്ചർ പറഞ്ഞു.
'കഥപറച്ചിലിനുള്ള കഴിവിനെ പ്രോത്സാഹിക്കുന്നതാണ് ഈ പുരസ്കാരം, ഇന്ത്യക്കാർ അവരെ കുറിച്ച് പറയുന്ന അവരുടെ തന്നെ കഥകളാണിത്. പാശ്ചാത്യർ അവരുടെ കണ്ണിലൂടെയാണ് ഇന്ത്യക്കാരെ കാണുന്നത്, അതൊരു ആഖ്യാനം മാത്രമാണ്, ഇന്ത്യക്കാർ തങ്ങളെ എങ്ങനെ കാണുന്നുവെന്നതിൽ നിന്നും വളരെ വ്യത്യസ്തമാണിത്', വിധി നിർണയ സമിതി തലവനും പ്രശസ്ത എഴുത്തുകാരനുമായ അമിഷ് ത്രിപാഠി പറഞ്ഞു.
ഐജിഎഫ് ലണ്ടൻ 2025 ന്റെ ഭാഗമായി ജൂൺ 18 ന് ലണ്ടനിലെ പ്രശസ്തമായ ക്വീൻ എലിസബത്ത് II സെന്ററിൽ വെച്ചായിരിക്കും പുരസ്കാരദാന ചടങ്ങ് നടക്കുക. യുകെയും ഇന്ത്യയും തമ്മിലുള്ള വളർന്നുവരുന്ന സാംസ്കാരിക വിനിമയത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്.
ഇന്ത്യ ഗ്ലോബൽ ഫോറത്തെ കുറിച്ച്
സമകാലിക ഇന്ത്യയെ കുറിച്ചുള്ള കഥകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയാണ് ഇന്ത്യ ഗ്ലോബൽ ഫോറം. ഇന്ത്യയുടെ വേഗത്തിലുള്ള വളർച്ച ലോകത്തിനള്ള വലിയ അവസരമാണ്. ബിസിനസുകളേയും രാജ്യങ്ങളെയും ആ അവസരവുമായി ബന്ധിപ്പിക്കാൻ ഐജിഎഫ് സഹായിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications