കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്ന് ഗവേഷകര്‍

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ മാരക രോഗങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ജനങ്ങള്‍ എന്തു കഴിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താനാകും എന്നാലോചനയിലാണ്. ഇതിനിടയിലാണ് ജനങ്ങളോട് മറ്റൊരു മുന്നറിയിപ്പുമായി ഗവേഷകര്‍ എത്തിയിരിക്കുന്നത്. നിങ്ങള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് പറയുന്നത്.

എല്ലാറ്റിലും മായം കലര്‍ത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളും മാരക രോഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്. പുതിയ വസ്ത്രങ്ങളില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് ലണ്ടനിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ സ്‌റ്റോഘോം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

cancer

വസ്ത്രങ്ങള്‍ കഴുകി ഉപയോഗിച്ചാല്‍ വിഷാംശം ഒരു പരിധിവരെ നീക്കം ചെയ്യാന്‍ സാധിക്കുമത്രേ. എങ്കിലും വിഷ പദാര്‍ത്ഥം വസ്ത്രങ്ങളില്‍ പറ്റിയിരിക്കാം. ഇതു ശരീരത്തില്‍ തട്ടുകയും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഒട്ടേറെ കമ്പിനികളുടെ വസ്ത്രങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവന്നിരിക്കുന്നത്.

പരിശോധനയിലൂടെ വ്യത്യസ്ത രാസവസ്തുക്കള്‍ വസ്ത്രങ്ങളില്‍ കാണാന്‍ സാധിച്ചു. പലര്‍ക്കും പുതു വസ്ത്രങ്ങള്‍ അലര്‍ജിക്ക് കാരണമാകുന്നുണ്ടെന്ന് പരാതിയുള്ള സാഹചര്യത്തിലാണ് ഇങ്ങനെയൊരു പഠനം നടന്നത്. അതുകൊണ്ടുതന്നെ കൈത്തറി വസ്ത്രങ്ങളുടെ സഹായം പരമാവധി ഉപയോഗിക്കേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു.

English summary
Study warns of cancer-causing toxins in new clothing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X