കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം

Google Oneindia Malayalam News

റിയാദ്/ബ്യൂണസ് ഐറിസ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ വിദേശത്ത് വച്ച് കുടുക്കാന്‍ നീക്കം നടക്കുന്നു. വിദേശ കോടതിയില്‍ കേസ് നല്‍കി നിയമപരമായ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്. അര്‍ജന്റീനയിലെ കോടതിയിലാണ് സംഘടന പരാതി നല്‍കിയിരിക്കുന്നത്.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുഹമ്മദ് രാജകുമാരന്‍ അര്‍ജന്റീനയില്‍ എത്തിയിട്ടുണ്ട്. യമന്‍ യുദ്ധം, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി. വിദേശ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുന്ന നിയമം നിലനില്‍ക്കുന്ന രാജ്യമാണ് അര്‍ജന്റീന. വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ....

മാനവരാശിക്കെതിരായി പ്രവര്‍ത്തിച്ചു

മാനവരാശിക്കെതിരായി പ്രവര്‍ത്തിച്ചു

സൗദി രാജകുമാരന്‍ മാനവരാശിക്കെതിരായി പ്രവര്‍ത്തിച്ചുവെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് നല്‍കിയിരിക്കുന്ന പരാതി. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്. പരാതിയില്‍ അര്‍ജന്റീനന്‍ നിയമവകുപ്പ് പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

പരാതിയിലെ ആരോപണങ്ങള്‍

പരാതിയിലെ ആരോപണങ്ങള്‍

യമനിലെ യുദ്ധത്തിന് ചുക്കാന്‍ പിടിക്കുന്നത് സൗദി രാജകുമാരനാണ്. യമനിലെ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി അദ്ദേഹമാണ്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നില്‍ മുഹമ്മദ് രാജകുമാരനാണ്- തുടങ്ങിയ ആരോപണങ്ങളാണ് മനുഷ്യാവകാശ സംഘടന പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

 കോടതി വിവരങ്ങള്‍ തേടി

കോടതി വിവരങ്ങള്‍ തേടി

രാജകുമാരന്‍ മാനവരാശിക്കെതിരായ പ്രവര്‍ത്തനം നടത്തിയെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ആവശ്യം. പരാതി പരിഗണിച്ച കോടതി അര്‍ജന്റീനന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് വിവരങ്ങള്‍ തേടി. യമന്‍ വിഷയത്തില്‍ രാജകുമാരന്റെ ഇടപെടലുണ്ടോ എന്ന കാര്യത്തില്‍ രേഖകള്‍ സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

തുര്‍ക്കിയുടെ പ്രതികരണം

തുര്‍ക്കിയുടെ പ്രതികരണം

തുര്‍ക്കിയെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. ഇക്കാര്യം തുര്‍ക്കിയും സൗദിയും സ്ഥിരീകരിച്ചിരുന്നു. തുര്‍ക്കിയില്‍ നിന്ന വിവരങ്ങള്‍ തേടാന്‍ അര്‍ജന്റീനന്‍ വിദേശകാര്യ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്നും വിവരം തേടാനും ആവശ്യപ്പെട്ടു.

 മതിയായ തെളിവ് വേണം

മതിയായ തെളിവ് വേണം

അര്‍ജന്റീനന്‍ കോടതി ജഡ്ജിയുടെ ഓഫീസിലെ വിവരങ്ങള്‍ ഉദ്ധരിച്ച് ഇക്കാര്യയും എപിയും റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി രാജകുമാരനെതിരെ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ആവശ്യം. ഇതിന് മതിയായ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. ഈ വിവരങ്ങളാണ് വിദേശകാര്യമന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

 ആഭ്യന്തര അന്വേഷണം

ആഭ്യന്തര അന്വേഷണം

അര്‍ജന്റീനയിലെ കോടതിക്ക് നേരിട്ട് സൗദി രാജകുമാരനെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യമല്ല. ആരോപിക്കപ്പെട്ട കുറ്റത്തില്‍ രാജകുമാരന് പങ്കുണ്ടോ എന്ന് അറിയുകയാണ് ആദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുകയാണ് കോടതി. രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ കേസുമായി മുന്നോട്ട് പോകൂ. വ്യക്തമായ തെളിവ് ലഭിച്ചാല്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടും.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ആശങ്കപ്പെടേണ്ട സാഹചര്യമില്ല

നിലവില്‍ സൗദി രാജകുമാരന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തിടുക്കത്തില്‍ അര്‍ജന്റീനയിലെ കോടതി നടപടിയെടുക്കില്ല. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിത്. യമന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന സംഭവമാണ് കേസിന് ആധാരം.

മൂന്ന് സ്ഥലങ്ങളിലെ വിശദീകരണം

മൂന്ന് സ്ഥലങ്ങളിലെ വിശദീകരണം

ഈ സാഹചര്യത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ നിന്നുള്ള വിശദീകരണം അര്‍ജന്റീനന്‍ ഫെഡറല്‍ കോടതിക്ക് ലഭിക്കേണ്ടതുണ്ട്. യമനിലെ ഭരണകൂടം, തുര്‍ക്കി സര്‍ക്കാര്‍, ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവിടങ്ങളില്‍ നിന്നുള്ള വിവരം ലഭിക്കേണ്ടതുണ്ട്. ഇതിനും ചില തടസങ്ങള്‍ ബാക്കിയാണ്.

വിവരങ്ങള്‍ ലഭിക്കുക എളുപ്പമല്ല

വിവരങ്ങള്‍ ലഭിക്കുക എളുപ്പമല്ല

യമനില്‍ ശക്തമായ ഭരണകൂടം നിലവിലില്ല. ഹൂത്തി വിമതരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഹൂത്തികള്‍ അട്ടിമറിച്ച സര്‍ക്കാരിനെയാണ് സൗദി പിന്തുണയ്ക്കുന്നത്. ഈ സര്‍ക്കാരിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതാണ്. ഇവരുടെ വിവരമാണ് അര്‍ജന്റീനന്‍ കോടതി തേടിയിട്ടുള്ളത്. ഇവര്‍ സൗദി രാജകുമാരന് ഒരിക്കലും പ്രതിസന്ധി സൃഷ്ടിക്കില്ല.

രാജകുമാരന്‍ എത്തി

രാജകുമാരന്‍ എത്തി

പരാതി നല്‍കിയ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിനോടും കോടതി രേഖകള്‍ തേടിയിട്ടുണ്ട്. സൗദി രാജകുമാരന്‍ വിദേശ സന്ദര്‍ശനത്തിലാണ്. ഈജിപ്തിലും തുണീഷ്യയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ബുധനാഴ്ച അര്‍ജന്റീനയില്‍ എത്തിയിരിക്കുന്നത്. ഇവിടെ ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചുപോകും.

തുണീഷ്യയില്‍ പ്രതിഷേധം

തുണീഷ്യയില്‍ പ്രതിഷേധം

സൗദി അറേബ്യയും അര്‍ജന്റീനയും ഒട്ടേറെ കാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. തുണീഷ്യയില്‍ സൗദി രാജകുമാരന്‍ എത്തിയ വേളയില്‍ അവിടെ പ്രതിഷേധമുണ്ടായിരുന്നു. അര്‍ജന്റീനയിലും പ്രതിഷേധത്തിന് നീക്കം നടക്കുന്നുണ്ട്. സൗദി എംബസിക്കും രാജകുമാരന്‍ താമസിക്കുന്ന ഹോട്ടലിനും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു; അബദ്ധം പറ്റി, ഇനി ആവര്‍ത്തിക്കില്ല.. രഹ്നയുടെ ജയില്‍ദിനം- റിപ്പോര്‍ട്ട്രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു; അബദ്ധം പറ്റി, ഇനി ആവര്‍ത്തിക്കില്ല.. രഹ്നയുടെ ജയില്‍ദിനം- റിപ്പോര്‍ട്ട്

English summary
Argentina judge acts on complaint against Saudi prince
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X