കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘസ്‌നി പ്രവിശ്യയിൽ അഫ്ഗാൻ വിമാനം തകർന്നു വീണു; യാത്രയിലുണ്ടായിരുന്നത് 83 പേർ!

Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകർന്നു വീണത്. 83 യാത്രികരുമായി അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്ന് വീണത്. യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തകര്‍ന്നു വീണ വിമാനം കത്തിയമര്‍ന്നതായാണ്‌ റിപ്പോര്‍ട്ട്‌. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

Afganistan

നിയന്ത്രണം വിട്ട് പ്രദേശത്ത് ഇടിച്ചിറങ്ങിയ വിമാനത്തെ തത്ക്ഷണം തീ വിഴുങ്ങുകയായിരുന്നു. സാങ്കേതിക തകരാറണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 83 പേർ വിമാനത്തിൽ ഉണ്ടായിരുന്നെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും യാത്രക്കാരുടേയും വിമാന ജീവനക്കാരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

English summary
Ariana Afghan airlines plane crashes in Afganistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X