കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി ഷാറോണ്‍ അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

ജറുസലേം: ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാറോണ്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. എട്ട് വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥായില്‍ കഴിയുകയായിരുന്ന ഷാറോണ്‍ ടെല്‍ അവീവിലെ ഷേബ മെഡിക്കല്‍ കോളേജിലില്‍ വച്ചാണ് അന്തരിച്ചത്. ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പാര്‍ലമെന്ററി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം നെഗേവില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോട് സംസ്‌കരിക്കും.

ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന പാലസ്തീനിലെ ക്രഫ് മലാലില്‍ 1928ലാണ് ഏരിയല്‍ ഷാറോണ്‍ ജനിച്ചത്. 1948-49 ലെ അറബ് ഇസ്രയേല്‍ യുദ്ധത്തില്‍ പോരാടിയ ജൂത ഗ്രൂപ്പുകളില്‍ ഷാറോണിന്റെ ഹഗാന എന്ന തീവ്രവാദ ഗ്രൂപ്പുമുണ്ടായിരുന്നു. ഹഗാന പിന്നീട് ഇസ്രയേലിയന്‍ സേനയുടെ ഭാഗമായപ്പോള്‍ ഷാറോണ്‍ സൈന്യത്തിന്റെ ഓഫീസറായി. ധീരതയുടെ പേരില്‍ മിസ്റ്റര്‍ സെക്യൂരിറ്റി എന്നാണ് ഇസ്രേലിയില്‍ ഷാരോണ്‍ അറിയപ്പെട്ടിരുന്നത്. അതേസമയം അറബ് നാടുകള്‍ക്ക് ഷാരോണ്‍ സാബ്രയിലെയും ഷതീലയിലെയും കശാപ്പുകാരനായിരുന്നു.

Ariel Sharon

1982ല്‍ ഇരുപതിനായരത്തോളം പേരുടെ മരണത്തിനിടയാക്കിയ ലെബനോണ്‍ അധിനിവേശകാലത്ത് പ്രധിരോധമന്ത്രിയായി അധികാരമേറ്റു. ബെയ്‌റൂട്ടിലെ സാബ്രയിലയിലെയും ഷതീലയിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 3,500 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി ഷാറോണാണെന്ന് അറബ് നാടുകള്‍ ആരോപിക്കുന്നു. ബെയ്‌റൂട്ട് കൂട്ടക്കൊല പരോക്ഷമായ ഉത്തരവാദിത്തമാണെന്ന് കാഹന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 1983ല്‍ പ്രതിരോധമന്ത്രിസ്ഥാനം രാജിവച്ചു.

1984ല്‍ വാണിജ്യവ്യവസായ മന്ത്രിയായ ഷാറോണ്‍ 1992-96 കാലമൊഴികെ എന്നും മന്ത്രിസഭയിലുണ്ടായിരുന്നു. പ്രതിരോധമന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷം പതിനെട്ട് വര്‍ഷം കഴിഞ്ഞ് പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം 2006ല്‍ പക്ഷാഘാതം തളര്‍ത്തുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട ഷാറോണ്‍ 2005ല്‍ ഇസ്രേല്‍ ഗാസയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് ഇസ്രയേലിലെങ്ങും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

English summary
The 85-year-old's son was quoted as saying he had died, eight years since a stroke at the height of his powers left him in a coma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X