കുളിച്ചുകൊണ്ടിരിക്കെ യുവതിയെ അറസ്റ്റ് ചെയ്ത പോലീസുകാരനെതിരെ അന്വേഷണം
അരിസോണ: കുളിച്ചുകൊണ്ടിരിക്കെ യുവതിയെ അനധികൃതമായി അറസ്റ്റ് ചെയ്ത പോലീസുകാരനെതിരെ അന്വേഷണം. അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് കഴിഞ്ഞദിവസമായിരുന്നു അപൂര്‍വ സംഭവം അരങ്ങേറിയത്. എസ്‌മെറാള്‍ഡ റോസി എന്ന സ്ത്രീക്കെതിരെ മുന്‍ ഭര്‍ത്താവ് നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് സ്ത്രീയെ വിലങ്ങണിയിക്കുകയായിരുന്നു.
പോലീസ് ഓഫീസര്‍ ഡോങ് റോസെ ആണ് യുവതിയുടെ വീട്ടില്‍ കേസ് അന്വേഷിക്കാനെത്തിയത്. പുറത്ത് പോലീസുകാരെത്തിയിട്ടുണ്ടെന്നറിഞ്ഞ റോസി കുളി പാതിയില്‍ നിര്‍ത്തി ഡ്രസ് മാറാനായി മുറിയിലെത്തിയപ്പോള്‍ പോലീസ് മുറിയിലേക്ക് കടന്നുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിന്റെ പ്രവൃത്തി റോസിയുടെ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

താന്‍ ലൈംഗികമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് റോസി ഇതേക്കുറിച്ച് പ്രതികരിച്ചു. പുറത്ത് പോലീസുകാര്‍ വന്നതായി മകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഒരു ടൗവ്വല്‍ മാത്രം ചുറ്റി മുറിയില്‍ വസ്ത്രം മാറാനായി എത്തിയത്. എന്നാല്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ എന്ന പോലെ പോലീസ് മുറിയില്‍ അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, റോസിയെ അറസ്റ്റ് ചെയ്യാനുള്ള രേഖകള്‍ ഉദ്യോഗസ്ഥന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ ശരീരത്തിലെ വീഡിയോ ക്യാമറ പോലീസുകാരന്‍ ഓണ്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ പോലീസ് ഉദ്യോഗസ്ഥന് കടുത്ത ശിക്ഷ ലഭിച്ചേക്കും.












Click it and Unblock the Notifications