കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണം: വൈദികന്‍ കൊല്ലപ്പെട്ടു

  • By Sandra
Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ച് കടന്ന ആക്രമണകാരികള്‍ വൈദികനെ കൊലപ്പെടുത്തി. ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ട വൈദികനെ കൊലപ്പെടുത്തിയതായി ഫ്രഞ്ച് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുധധാരികളായെത്തിയ രണ്ട് ആക്രമികളാണ് പള്ളിക്കുള്ളില്‍ വെച്ച് വൈദികനും രണ്ട് കന്യാസ്ത്രീകളും വിശ്വാസികളെയും ബന്ദികളാക്കിയതെന്നാണ് പ്രാഥമിക വിവരം. ഫ്രാന്‍സിലെ സെയ്ന്റ് എറ്റിനേ ഡ്യൂ റവ് രേയിലെ പള്ളിയിലാണ് സംഭവം. പള്ളിക്കുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

ആയുധധാരികളായി പള്ളിക്കുള്ളിലേക്ക് അതിക്രമിച്ച് കടന്ന ആക്രമണകാരികള്‍ വൈദികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ആക്രമണകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. നിരന്തരമുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ സാഹചര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ കഴിയുമ്പോഴാണ് ഭീതി വര്‍ദ്ധിപ്പിച്ചുകൊണ്ട് മറ്റൊരു ആക്രമണത്തിന് കൂടി ഫ്രാന്‍സ് സാക്ഷ്യം വഹിക്കുന്നത്.

യൂറോപ്പില്‍ അടുത്ത കാലത്തായി നടന്നുവരുന്ന ആക്രമങ്ങളുടെ പിന്തുടര്‍ച്ചയെന്നോണമാണ് ക്രിസ്ത്യന്‍ പള്ളിയിലും ആക്രമണമുണ്ടായിട്ടുള്ളത്. ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയതിനെ തുടര്‍ന്ന് 84 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

france

English summary
Two armed men have taken hostages in Frech church.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X