കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തായ്വാനുമായി ആയുധ വിൽപന നടത്തി; അമേരിക്കൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്താൻ ചൈന

Google Oneindia Malayalam News

ബെയ്ജിങ്; തായ്‌വാനുമായി ആയുധ വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ അടക്കമുള്ല യുഎസ് ആയുധ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് ചൈന. തായ്വാൻ കമ്പനികളുമായി ആയുധ ഇടപാടുകൾ നടത്തുന്നത് യുഎസ് അവസാനിപ്പിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകി.

തായ്‌വാനുമായി ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍ എന്നീ കമ്പനികള്‍ അടുത്തിടെ രണ്ട് ബില്യൺ ഡോളറിന്റെ മിസൈൽ ഇടപാടുകൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. തായ്വാനുമായി ഇനി ആയുധ ഇടപാടുകൾ നടത്തരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആവശ്യപ്പെട്ടു.ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഉപരോധം എന്നും ഷാവോ പറഞ്ഞു.

china us

സ്വതന്ത്ര രാജ്യമായ തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ തായ്വാൻ ഇത് അംഗീകരിക്കാൻ തയ്യാറല്ല. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്മക ബന്ധമാണ് നിലനിൽക്കുന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ യുഎസ് തങ്ങളുടെ ശക്തരായ എതിരാളിയായ ചൈനയെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ തായ്വാനുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. രാജ്യവുമായുള്ള ആയുധ വിൽപനയും യുഎസ് ശക്തമാക്കിയിരുന്നു. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന 135 മിസ്സൈലുകള്‍ തായ്‌വാന് വില്‍പന നടത്തുന്ന കാര്യം അമേരിക്ക കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ആറ് എംഎസ്-110 വ്യോമനിരീക്ഷണ ഉപകരണങ്ങളും 11 എം 142 മൊബൈല്‍ ലൈറ്റ് റോക്കറ്റ് ലോഞ്ചറുകളും വിൽക്കാൻ അനുമതി നൽകിയിരുന്നു. അതേസമയം തായ്വാനും യുഎസുമായുള്ള ബന്ധം വളരയെ ആശങ്കയോടെയാണ് യുഎസ് നോക്കി കാണുന്നത്.

ടെക്‌സാസിൽ വൻ പോളിംഗ്, 50 വർഷത്തിന് ശേഷം ടെക്സാസിൽ വിജയം പ്രതീക്ഷിച്ച് ഡെമോക്രാറ്റുകൾടെക്‌സാസിൽ വൻ പോളിംഗ്, 50 വർഷത്തിന് ശേഷം ടെക്സാസിൽ വിജയം പ്രതീക്ഷിച്ച് ഡെമോക്രാറ്റുകൾ

ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്

 എല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കം എല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കം

സ്പ്രിങ്ക്ളർ കരാർ; പ്രമുഖ വ്യക്തികൾക്ക് പോലും അവകാശലംഘനം മനസിലാകുന്നില്ലല്ലോ,ഒളിയമ്പുമായി വിഷ്ണുനാഥ്സ്പ്രിങ്ക്ളർ കരാർ; പ്രമുഖ വ്യക്തികൾക്ക് പോലും അവകാശലംഘനം മനസിലാകുന്നില്ലല്ലോ,ഒളിയമ്പുമായി വിഷ്ണുനാഥ്

English summary
Arms sales with Taiwan; China to impose sanctions on US companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X