സുഡാനില്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും ഏറ്റുമുട്ടി; വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു
ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ അല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനുള്ളിള്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുന്നത്.ഈ സമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണയാണ് വെടിവയ്പ്പുണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്ക് എംബസി നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, സുഡാനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാണ്. സൈന്യവുമായുള്ള പോരാട്ടത്തെത്തുടര്‍ന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ ആണെന്ന് പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് അവകാശപ്പെട്ടിരുന്നു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, സുഡാനിലെ ആര്‍മി ചീഫ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതി, ഖാര്‍ത്തൂമിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പാരാമിലിട്ടറി ഗ്രൂപ്പ് അറിയിച്ചിരുന്നു.
സുഡാനിലെ നിരവധി പ്രദേശങ്ങളിലാണ് ആക്രമണം നടക്കുന്നത്. ഈ അടുത്ത കാലത്താണ് ഇരുവിഭാഗങ്ങളും തമ്മില്‍ ആക്രമണം വര്‍ദ്ധിച്ചുവന്നത്. ആക്രമണത്തില്‍ ഇതുവരെ 25 ഓളം പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 183 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ അപലപിച്ച് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങല്‍ രംഗത്തെത്തിയിരുന്നു. സുഡാനിലെ സാഹചര്യം വളരെ ദുര്‍ബലമാണെന്ന് യു എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭരണം ജനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സുഡാനിലെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ വച്ച് സൗദി അറേബ്യ എയര്‍ലൈന്‍സായ സൗദിയ വിമാനത്തിന് വെടിയേറ്റിരുന്നു.
യാത്രക്കാരുമായി റിയാദിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം. വിമാനത്തിലുള്ളവര്‍ക്ക് പരിക്കേറ്റില്ലെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാബിന് ക്രൂ അടക്കമുള്ളവരെ സൗദി എംബസിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.സുഡാനിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications