കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാരണകൾ തെറ്റിക്കുന്നു; റാവത്തിന്റെ പ്രസ്താവന അപകടം വിളിച്ചു വരുത്തും! ചൈനയുടെ മുന്നറിയിപ്പ്

അതിർത്തി സമാധാനം തിരികെ കൊണ്ടു വരുന്നതിന് ഇരു രജ്യങ്ങൾ തമ്മിലുള്ള ധാരണ മുഖ്യമാണ്

  • By Ankitha
Google Oneindia Malayalam News

ബീജിംഗ്: കരസേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ചൈന. ഇന്ത്യൻ സൈനിക മേധാവിയുടെ പ്രസ്താവന വീണ്ടും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ചൈന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കൂടാത്തെ റാവത്തിന്റെ പ്രസ്താവന സൃഷ്ടി പരമല്ലെന്ന് ചൈന പ്രതികരിച്ചു. അതിർത്തി സമാധാനം തിരികെ കൊണ്ടു വരുന്നതിന് ഇരു രജ്യങ്ങൾ തമ്മിലുള്ള ധാരണ മുഖ്യമാണ്. എന്നാൽ രാവത്തിന്റെ പ്രസ്താവന ധാരണയ്ക്ക് വിരുദ്ധമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് കൂട്ടിച്ചേർത്തു.

india- china

 ബേനസീർ ഭൂട്ടോ വധം; കൊലയാളി ഇപ്പോഴും ജീവിച്ചിരിക്കുന്നു, വെളിപ്പെടുത്തലുമായി പാക് താലിബാൻ ബേനസീർ ഭൂട്ടോ വധം; കൊലയാളി ഇപ്പോഴും ജീവിച്ചിരിക്കുന്നു, വെളിപ്പെടുത്തലുമായി പാക് താലിബാൻ

ദോക്ലാം വിഷയത്തിൽ ബന്ധം വഷളായ ഇന്ത്യയും ചൈനയും 2017 സെപ്റ്റംബറിൽ നടന്ന ബ്രിക്സ് ഉച്ചകേടിയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ റാവത്തിന്റെ പ്രസ്താവന ഇതിനു തിരിച്ചടിയാകാനാണ് സാധ്യതയെന്ന് ചൈനീസ് വക്താവ് ചൂണ്ടിക്കാട്ടി.

 മിന്നല്‍ ബസ് നിർത്താതെ പോയ സംഭവം, ജീവനക്കാർക്കെതിരെ വിജിലൻസ് റിപ്പോർട്ട്, വകുപ്പുതല നടപടിയുണ്ടാകും മിന്നല്‍ ബസ് നിർത്താതെ പോയ സംഭവം, ജീവനക്കാർക്കെതിരെ വിജിലൻസ് റിപ്പോർട്ട്, വകുപ്പുതല നടപടിയുണ്ടാകും

റാവത്തിന്റെ പ്രസ്താവന

റാവത്തിന്റെ പ്രസ്താവന

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കടന്നുകയറാൻ ആരേയും അനുവദിക്കില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ചൈന അതിശക്തമായ രാഷ്ട്രമായിക്കാം, പക്ഷെ ഇന്ത്യ ദുര്‍ബലമായ ഒരു രാജ്യമല്ലെന്ന് കൂടി ഓര്‍മ്മിക്കണമെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വടക്ക് ഭാഗത്തെ അതിര്‍ത്തിയിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ ശക്തിപ്രയോഗങ്ങളെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. മേഖലയില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെങ്കിലും അയല്‍രാജ്യങ്ങള്‍ അവര്‍ക്കൊപ്പം കൂട്ടുകൂടി അകന്നുപോകുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും റാവത്ത് പറഞ്ഞിരുന്നു.

 ബന്ധം വഷളാക്കുമെന്ന് ചൈന

ബന്ധം വഷളാക്കുമെന്ന് ചൈന

ഇന്ത്യയും ചൈനയും ഏറ്റവും പ്രധാനപ്പെട്ട അയൽ രാജ്യങ്ങളാണ്. ഇന്ത്യൻ സൈനിക മേധാവിയുടെ ഇത്തരത്തിലുള്ള പ്രസ്താവന രാജ്യങ്ങൾ തമ്മിലുളള ബന്ധത്തെ ദേഷകരമായി ബാധിക്കുമെന്ന് ചൈനീസ് വിദേശ വക്താവ് ലു കാങ് കൂട്ടിച്ചേർത്തു. കൂടാതെ ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ ആശയവിനിമയം കുറച്ചു കൂടി ശക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംശയങ്ങൾ ദൂരീകരിക്കണമെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഇനിയും തുടരണമെന്നും ചൈനീസ് വിദേശ വക്താവ് ആവശ്യപ്പെട്ടു.

 പ്രശ്നങ്ങൾ പരിഹരിച്ചിട്ട് മാസങ്ങൾ

പ്രശ്നങ്ങൾ പരിഹരിച്ചിട്ട് മാസങ്ങൾ

ദോക്ലാം വിഷയത്തിൽ ഇന്ത്യ-ചൈന ബന്ധം വഷളായി മാറിയിരുന്നു. ഇരു രാജ്യങ്ങൽ തമ്മിൽ മുഖാമുഖം കാണുമെന്നുള്ള അവസ്ഥവരെയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ബ്രിക്സ് ഉച്ചക്കേടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റു തമ്മിലുണ്ടായ കൂടിക്കാഴ്ചയിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു. ശേഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നും രാഷ്ട്രത്തലവൻ മാർ പറഞ്ഞിരുന്നു.

കാര്യങ്ങൾ സമാധനത്തിൽ

കാര്യങ്ങൾ സമാധനത്തിൽ

ബ്രിക്സ് ഉച്ചക്കോടിയിൽ രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ- ചൈന ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു. അതിർത്തി പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണുകയും ചെയ്തിരുന്നു. അതിർത്തിയിലേയ്ക്ക് അതിക്രമിച്ചു കയറി റോഡ് നിർമ്മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചിരുന്നു. ചൈന റോഡ് നിർമ്മാണ നടപടിയിൽ നിന്ന് പിൻമാറിയതോടെ ഇവരിൽ നിന്ന് പിടിച്ചെടുത്ത നിർമ്മാണ ഉപകരണങ്ങളും മറ്റും ഇന്ത്യ മടക്കി നൽകിയിരുന്നു. അതിർത്തി സമാധാനപരമായി നീങ്ങുമ്പോഴാണ് ഇന്ത്യൻ സൈനിക തലവന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രസ്താവന.

English summary
Army chief Gen Bipin Rawat's comments 'unconstructive': China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X