കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ അട്ടിമറിക്ക് ശ്രമിച്ച 754 സൈനികര്‍ പിടിയില്‍... രാജ്യ ദ്രോഹികളെന്ന് പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ 754 സൈനികരെ അറസ്റ്റ് ചെയ്തു. ഇതില്‍ കേണല്‍ റാങ്കിലുള്ള 29 പേരും ജനറല്‍ റാങ്കിലുള്ള അഞ്ച് പേരുമുണ്ട്. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ രാജ്യദ്രോഹികളാണെന്ന് പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. അക്രമത്തില്‍ 60 ഓളം പേര്‍ മരണപ്പെട്ടെന്നാണ് വിവരം.

സര്‍ക്കാരിനെതിരായ പട്ടാള അട്ടിമറി ജനങ്ങളാണ് തകര്‍ത്തത്. അധികാരം പിടിച്ചെടുക്കാന്‍ ഉള്ള സൈന്യത്തെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുകയാണ്. നൂറുകണക്കിന് സൈനികരെ ജനം പിടികൂടി പോലീസിലേല്‍പ്പിച്ചു. ജനങ്ങള്‍ എതിരായതോടെ അട്ടിമറിക്ക് ശ്രമിച്ച സൈന്യം പലയിടത്തും കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Turkey President


തുര്‍ക്കിയിലെ പലയിടത്തും അക്രമപരമ്പരകള്‍ അരങ്ങേറുന്നുണ്ട്. മരണം നൂറ് കവിയുമെന്നാണ് അനൗദ്യോദിക റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സൈന്യത്തിലെ ഒരു വിഭാഗം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. ജനങ്ങളുടെ അവകാസം സംരക്ഷിക്കാന്‍ അധികാരം പിടിച്ചെടുക്കുന്നുവെന്ന് ചാനലിലൂടെയായരുന്നു പ്രഖ്യാപനം.

പ്രസിഡന്റ് തയ്യിബ് എര്‍ഗോദന്റെ നിര്‍ദ്ദേശാനുസരണം ജനങ്ങളും നിലവിലെ സൈനിക നേതൃത്വവും അട്ടിമറിക്കെതിരെ തെരുവിലിറങ്ങി. സൈനികര്‍ ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തതോടെ പ്രതിഷേധം രൂക്ഷമായി. ഒടുവില്‍ നില്‍ക്കകള്ളിയില്ലാതെ അട്ടിമറിക്ക് ആഹ്വാനം ചെയ്ത സൈന്യം കീഴടങ്ങുകയാണ്‌.

ഒരു ചെറിയ വിഭാഗം നടത്തിയ വിമത നീക്കത്തെ മറികടക്കാനാകുമെന്ന് ന്നാണ് പ്രസിഡന്റ് പറയുന്നത്.മേഖലയുടെ രാഷ്ട്രീയസമവാക്യങ്ങളില്‍ നിര്‍ണായ മാറ്റം വരുത്തുന്നതാണ് പുതിയ നീക്കം. അമേരിക്കയുടെ അടുത്ത കൂട്ടാളിയായ തുര്‍ക്കിയിലെ പ്രശ്‌നങ്ങള്‍ ഐസിസ് വിരുദ്ധ പോരാട്ടങ്ങളുടെ വേഗതയും കുറയ്ക്കും.

English summary
An army group in Turkey says it has taken over the country, with soldiers at strategic points in Istanbul and jets flying low in the capital, Ankara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X