മെഡിറ്ററേനിയന്‍ ദുരന്തത്തിന് വഴി മാറി: നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു!!
റോം: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 250 ഓളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സന്നദ്ധ സംഘടന പ്രോആക്ടീവയാണ് ദുരന്തവിവരം പുറത്തുവിട്ടത്. 15നും 25നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നിന്ന് ലഭിച്ചതായും സംഘടന വ്യക്തമാക്കി. ലിബിയന്‍ തീരത്തുനിന്നും 15 മൈല്‍ അകലെയായിരുന്നു അപകടമുണ്ടായത്. അഭയാര്‍ത്ഥികളുമായി വന്ന രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഈ മേഖലയില്‍ നിരവധി അപടകങ്ങള്‍ നടന്നതായി ഇറ്റാലിയന്‍ വ്യക്തമാക്കിയ ഇറ്റാലിയന്‍ തീര സംരക്ഷണ സേന ബോട്ടുകളില്‍ നിന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അഭയാര്‍ത്ഥികളുടെ വരവിനെ പ്രതിരോധിക്കാന്‍ തുര്‍ക്കിയും ഗ്രീസും ഇറ്റലിയും അതിര്‍ത്തികള്‍ അടച്ചിട്ടതോടെ യൂറോപ്പിലേയ്ക്ക് ഇറ്റലി വഴിയുള്ള കുടിയേറ്റം വര്‍ധിച്ചിരുന്നു.

ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ യൂറോപ്പിനെ ലക്ഷ്യം വെച്ചാണ് യാത്രതിരിക്കുന്നത്. 2017ല്‍ മാത്രം 21,000ല്‍ അധികം അഭയാര്‍ത്ഥികള്‍ ഇറ്റലിയില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് രാജ്യാന്തര അഭയാര്‍ത്ഥി സംഘടന പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. യറോപ്പിലേയ്ക്കുള്ള യാത്രാമധ്യേ നിരവധി അഭയാര്‍ത്ഥികളാണ് കടലില്‍ മുങ്ങിമരിച്ചത. ആളുകളെ കുത്തിനിറച്ച ബോട്ടുകള്‍ കടലില്‍ മുങ്ങിയതിനെ തുടര്‍ന്നായിരുന്നു അപകടങ്ങള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications