കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിറ്ററേനിയന്‍ ദുരന്തത്തിന് വഴി മാറി: നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു!!

Google Oneindia Malayalam News

റോം: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 250 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സന്നദ്ധ സംഘടന പ്രോആക്ടീവയാണ് ദുരന്തവിവരം പുറത്തുവിട്ടത്. 15നും 25നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നിന്ന് ലഭിച്ചതായും സംഘടന വ്യക്തമാക്കി. ലിബിയന്‍ തീരത്തുനിന്നും 15 മൈല്‍ അകലെയായിരുന്നു അപകടമുണ്ടായത്. അഭയാര്‍ത്ഥികളുമായി വന്ന രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഈ മേഖലയില്‍ നിരവധി അപടകങ്ങള്‍ നടന്നതായി ഇറ്റാലിയന്‍ വ്യക്തമാക്കിയ ഇറ്റാലിയന്‍ തീര സംരക്ഷണ സേന ബോട്ടുകളില്‍ നിന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അഭയാര്‍ത്ഥികളുടെ വരവിനെ പ്രതിരോധിക്കാന്‍ തുര്‍ക്കിയും ഗ്രീസും ഇറ്റലിയും അതിര്‍ത്തികള്‍ അടച്ചിട്ടതോടെ യൂറോപ്പിലേയ്ക്ക് ഇറ്റലി വഴിയുള്ള കുടിയേറ്റം വര്‍ധിച്ചിരുന്നു.

libya

ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ യൂറോപ്പിനെ ലക്ഷ്യം വെച്ചാണ് യാത്രതിരിക്കുന്നത്. 2017ല്‍ മാത്രം 21,000ല്‍ അധികം അഭയാര്‍ത്ഥികള്‍ ഇറ്റലിയില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് രാജ്യാന്തര അഭയാര്‍ത്ഥി സംഘടന പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. യറോപ്പിലേയ്ക്കുള്ള യാത്രാമധ്യേ നിരവധി അഭയാര്‍ത്ഥികളാണ് കടലില്‍ മുങ്ങിമരിച്ചത. ആളുകളെ കുത്തിനിറച്ച ബോട്ടുകള്‍ കടലില്‍ മുങ്ങിയതിനെ തുടര്‍ന്നായിരുന്നു അപകടങ്ങള്‍.

English summary
Over 250 African migrants were feared drowned in the Mediterranean Thursday after a charity's rescue boat found five corpses close to two sinking rubber dinghies off Libya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X