Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്‌നയില്‍ അന്തര്‍ സംസ്ഥാന കാര്‍ മോഷ്ടാവ് പിടിയില്‍

പട്‌ന: ബീഹാറിലെ പട്‌നയില്‍ നിന്നും കാര്‍ മോഷ്ടാവിനെ പോലീസ് പിടികൂടി. അന്തര്‍ സംസ്ഥാന മോഷ്ടാവ് ആയ സോനു അലന്‍ എന്ന യുവാവിനെ ആണ് പോലീസ് പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇതിനോടകം 50 മുതല്‍ 60 കാറുകള്‍ വരെ സോനു മോഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.

ലക്ഷ്യറി വാഹനങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. ഒരു ഹോട്ടല്‍ ഉടമ കൂടിയാണ് സോനു അലന്‍. മോഷണത്തില്‍ നിന്നും ലഭിക്കുന്ന പണം തന്റെ ഹോട്ടല്‍ ബിസിനസില്‍ ആണ് ഇയ്യാള്‍ മുടക്കിയിരുന്നത്. പട്‌നയിലെ മെഗാ പാലസ്, ന്യൂ മെഗാ പാലസ്് എന്നീ ഹോട്ടലുകളുടെ ഉടമയാണ് പിടിയിലായ സോനു. വാഹനങ്ങളുടെ വാതിലുകള്‍ അനായാസം തുറക്കാന്‍ ഇയാള്‍ വിദഗ്ധന്‍ ആണെന്ന് പോലീസ് പറയുന്നു.

arrested

മോഷ്ട്ടിക്കുന്ന വാഹനങ്ങള്‍ നേപ്പാള്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേയ്ക്കാണ് ഇയാള്‍ കയറ്റി അയക്കുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ ഇതു വരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് ഓഫീസര്‍ ഷിവ്ദീപ് വമന്‍ ലാന്റെ പറഞ്ഞു. ഒക്ടോബര്‍ 22ന് രാമ കൃഷ്ണ നഗറില്‍ ഉള്ള രാജേന്ദ്ര പ്രസാദ് എന്ന ആളുടെ കാര്‍ മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇയാളെ പോലീസ് പിടി കൂടിയത്.

മോഷണ സംഘം തന്നെ തനിക്കു പുറകില്‍ ഉണ്ടെന്നാണ് സോനു പോലീസിനോടു പറഞ്ഞത്. ഇയാളുടെ സഹോദരങ്ങള്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇയാള്‍ പണം നല്‍കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+