ദുബായ്; മദ്യപിച്ച് ലക്കുകെട്ട 4 അറബി സ്ത്രീകള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു, ഇതെന്തൊരു 'പെണ്ണുങ്ങളാ'
ദുബായ്: മദ്യപിച്ച് ലക്കുകെട്ട് ടാക്‌സി ഡ്രൈവറെ ഷൂ കൊണ്ട് മര്‍ദ്ദിച്ച നാല് അറബി യുവതികള്‍ അറസ്റ്റിലായി. യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിയ്ക്കുന്ന രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ നാല് ഏഷ്യക്കാരും അറസ്റ്റിലായി. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചെയ്തവരാണ് സ്ത്രീകള്‍.
രാജ്യത്തെ പ്രമുഖ ടാക്‌സി സര്‍വീസിലെ ഡ്രൈവറെയാണ് സ്ത്രീകള്‍ തല്ലിയത്. ഇയാള്‍ ആഫ്രിയ്ക്കകാരനാണ്. രാത്രി ഏറെ വൈകിയാണ് സ്ത്രീകള്‍ ടാക്‌സി പിടിച്ചത്. ബാര്‍ഷയിലെ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം...

ടാക്സി
രാത്രി ഏറെ വൈകിയാണ് സ്ത്രീകള്‍ ടാക്‌സി പിടിച്ചത്. ബാര്‍ഷയിലെ പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ ടാക്‌സി നിര്‍ത്താന്‍ ആവശ്യപ്പെട്ട് സ്ത്രീകള്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ പോയി.

വൈകി
ഭക്ഷണം വാങ്ങാന്‍ പോയ സ്ത്രീകള്‍ ഏറെ വൈകിയാണ് തിരികെ എത്തിയത്. വൈകിയെന്ന് മാത്രമല്ല സ്ത്രീകള്‍ക്ക് ടാക്‌സി ഡ്രൈവറോട് തട്ടിക്കയറുകയും ചെയ്തു.

ആക്ഷന്‍...
മദ്യപിച്ച് ലക്കുകെട്ട സ്ത്രീകള്‍ ഡ്രൈവറെ കൈയ്യേറ്റം ചെയ്തു. കൂട്ടത്തിലൊരു സ്ത്രീ ഷൂ ഊരി ഡ്രൈവറുടെ മുഖത്തടിച്ചു

അറബികളും
ചില അറബികളും ഈ അടിപിടിയില്‍ ഇടപെട്ടു. മര്‍ദ്ദന രംഗങ്ങളെല്ലാം ഏഷ്യക്കാരായ മൂന്ന് യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തുകയും വീഡിയോ പ്രചരിപ്പിയ്ക്കുകയും ചെയ്തു

അറസ്റ്റ്
യുവതികളും സഹായിക്കാനെത്തിയ അറബികളും വീഡിയോ പകര്‍ത്തിയ ഏഷ്യക്കാരും അറസ്റ്റിലായി

കേസ്
സ്ത്രീകളുടെ അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയതിനും പ്രചരിപ്പിച്ചതിനുമാണ് യുവാക്കള്‍ക്കെതിരെ കേസ്. മാത്രമല്ല ടാക്‌സി സര്‍വീസ് കമ്പനിയെ അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കമ്പനിയും മാനനഷ്ടത്തിന് കേസ് കൊടുത്തു. യുവാക്കള്‍ ഏഷ്യക്കാരാണെങ്കിലും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications