കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ളി ഹെബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പത്രത്തിന് നേര്‍ക്കും ആക്രമണം

  • By Soorya Chandran
Google Oneindia Malayalam News

ബര്‍ലിന്‍: ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച പത്രത്തിന് നേര്‍ക്കും ആക്രമണം. പത്രത്തിന്റെ ഓഫീസ് അക്രമികള്‍ തീയിട്ടു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഷാര്‍ളി എബ്ദോ മുമ്പ് പ്രസിദ്ധീകരിച്ച വിവാദ കാര്‍ട്ടൂണ്‍ ആണ് ജര്‍മന്‍ പത്രം പുന:പ്രസിദ്ധീകരിച്ചത്. ഇതാണ് അക്രമത്തിന് കാരണമായത്.

Breaking News

വടക്കന്‍ ജര്‍മനിയിലെ തുറമുഖ നഗരമായ ഹംബര്‍ഗില്‍ നിന്ന് പുറത്തിറങ്ങുന്ന പത്രത്തിന്റെ ഓഫീസ് ആണ് അക്രമികള്‍ തീയിട്ടത്. ആദ്യം ഓഫീസിനകത്തേക്ക് അക്രമികള്‍ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. പിന്നീട് തീപ്പിടിപ്പിച്ച വസ്തുക്കള്‍ ഓഫീസിന്റെ ജനലിലൂടെ വലിച്ചെറിയുകയായിരുന്നുവത്രെ.

സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇസ്ലാമിക തീവ്രവാദികള്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പാരീസിലെ ആക്ഷേപ ഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസ് ഭീകരര്‍ ആക്രമിച്ചത്. സ്ഥാപനത്തിന്റെ പത്രാധിപര്‍ അടക്കം 12 പേരാണ് അന്ന് കൊലപ്പെട്ടത്. അവിടെ നിന്ന് രക്ഷപ്പെട്ട ഭീകരര്‍ പിന്നീട് നിരവധി പേരെ ബന്ദികളാക്കുകയും അതില്‍ നാല് പേരെ വധിക്കുകയും ചെയ്തിരുന്നു.

English summary
Arson attack at German paper that printed Charlie Hebdo cartoons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X