കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇര്‍മ്മയുടെ പ്രഹരശേഷി കൂടുന്നു, അമേരിക്കയില്‍ ട്രംപിന്റെ ജാഗ്രതാ നിര്‍ദ്ദേശം

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: ഹാര്‍വി കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ നാശം വിതക്കാനെത്തിയ ഇര്‍മ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌സ ട്രംപ് ഫ്‌ളോറിഡയിലെയും പ്യുറെട്ടോ റിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇര്‍മ കാറ്റഗറി 5 ല്‍ എത്തിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്ലാന്റിക് സമുദ്രത്തില്‍ ശക്തിയാര്‍ജ്ജിച്ച ഇര്‍മ കൊടുങ്കാറ്റ് അമേരിക്കയില്‍ ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കരീബിയന്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഇര്‍മ ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. മണിക്കൂറില്‍ 209 മുതല്‍ 251 വരെ കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള കൊടുങ്കാറ്റാണ് കാറ്റഗറി നാലില്‍ പെട്ട ഇര്‍മ. പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ ഇര്‍മ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് കരുതപ്പെടുന്നത്.

pagespeed

കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്.

English summary
As Hurricane Irma advances, Trump declares emergencies in Florida, Puerto Rico
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X