കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ കടക്കണം!! സൗദി കനിയണമെന്ന് മോദി സര്‍ക്കാര്‍; കല്യാണത്തിന് വന്ന സൗദി മന്ത്രിയുമായി ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: ഇന്ത്യ പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തോടെ കാഹളം മുഴങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍ക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന നിര്‍ബന്ധത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് 150ഓളം ഉദ്ഘാടനങ്ങളാണ് ഓടി നടന്ന് മോദി നിര്‍വഹിച്ചത്.

ഇത് പല പ്രദേശങ്ങളിലും മോദി-ബിജെപി അനുകൂല സാഹചര്യത്തിന് കളമൊരുക്കുമെന്നാണ് ബിജെപി പ്രതീക്ഷ. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ എണ്ണവില കൂടിയാല്‍ എല്ലാം തകരുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഒരുപക്ഷേ രാജ്യംമൊത്തം മാറി ചിന്തിച്ചേക്കുമെന്നും ബിജെപിക്ക് ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്ന സൗദി എണ്ണവകുപ്പ് മന്ത്രിയുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്.....

 മൂന്നാഴ്ചക്കിടെ രണ്ടാംതവണ

മൂന്നാഴ്ചക്കിടെ രണ്ടാംതവണ

മൂന്നാഴ്ചക്കിടെ രണ്ടാംതവണയാണ് സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം സൗദി കിരീവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സംഘത്തോടൊപ്പമാണ് ഇന്ത്യയില്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ വന്നത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്.

ആകാശിന്റെ വിവാഹ ചടങ്ങ്

ആകാശിന്റെ വിവാഹ ചടങ്ങ്

ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റെ വിവാഹ ചടങ്ങിന് ക്ഷണം സ്വീകരിച്ചാണ് സൗദി മന്ത്രി എത്തിയത്. ആകാശ് അംബാനി ഡയമണ്ട് വ്യവസായി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെ ആണ് വിവാഹം ചെയ്തത്. രാജ്യത്തും വിദേശത്തുമുള്ള പ്രമുഖരാണ് ചടങ്ങില്‍ സംബന്ധിച്ചത്.

 മുംബൈയില്‍ വിവാഹം

മുംബൈയില്‍ വിവാഹം

മുംബൈയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങും വഴി സൗദി മന്ത്രി ഫാലിഹ് ദില്ലിയില്‍ അല്‍പ്പ നേരം ചെലവിട്ടു. ഈ സമയം കോടികളുടെ വ്യവസായ ചര്‍ച്ചയാണ് നടന്നത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പും വിഷയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തോട് ഉന്നയിച്ച പ്രധാന ആവശ്യം എണ്ണ സംബന്ധിച്ചായിരുന്നു.

 സൗദി മന്ത്രിക്ക് വര്‍ഷങ്ങളുടെ ബന്ധം

സൗദി മന്ത്രിക്ക് വര്‍ഷങ്ങളുടെ ബന്ധം

എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി മന്ത്രിയുമായി ഏറെ നേരം ചര്‍ച്ച നടത്തി. സൗദി മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഒട്ടേറെ വ്യവസായികളും എത്തിയിരുന്നു. അംബാനിയുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട് സൗദി എണ്ണ മന്ത്രി ഫാലിഹിന്. അംബാനിയുടെ മകളുടെ വിവാഹത്തിനും അദ്ദേഹം എത്തിയിരുന്നു.

 ഡിസംബറിലും വന്നു

ഡിസംബറിലും വന്നു

അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹത്തിന് മുന്നോടിയായി ഒട്ടേറെ ആഘോഷങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മുംബൈയില്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സൗദി മന്ത്രി എത്തി. ഈ വേളയില്‍ സൗദിയുമായുള്ള എണ്ണ ഇടപാട് പ്രധാന ചര്‍ച്ചയായിരുന്നു. സൗദി മന്ത്രി ഉദയ്പൂര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

സംയുക്ത സംരഭങ്ങള്‍

സംയുക്ത സംരഭങ്ങള്‍

സൗദിയും റിലയന്‍സും സംയുക്തമായി ഒട്ടേറെ സംരഭങ്ങള്‍ക്ക് തുടക്കമിടാന്‍ പോകുകയാണ്. പെട്രോകെമിക്കല്‍ രംഗത്തും എണ്ണ ശുദ്ധീകരണ ശാലാ നിര്‍മാണത്തിനും വാര്‍ത്താ വിനിമയ രംഗത്തും സംയുക്ത നിക്ഷേപം നടത്തുന്ന കാര്യം സൗദി മന്ത്രിയും റിലയന്‍സും ചര്‍ച്ച നടത്തിയത് ഡിസംബറിലാണ്.

ജാംനഗറിലെ എണ്ണ ശാല

ജാംനഗറിലെ എണ്ണ ശാല

സൗദി എണ്ണ കമ്പനിയായ അരാംകോയുമായി ചേര്‍ന്നാണ് റിയലന്‍സ് പെട്രോകെമിക്കല്‍ രംഗത്ത് നിക്ഷേപം ഇറക്കുക. ജാംനഗറില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ ശാലയില്‍ വര്‍ഷത്തില്‍ 68.2 ദശലക്ഷം ടണ്‍ എണ്ണ സംഭരിക്കാനുള്ള ശേഷിയുണ്ട്.

വില കൂടുന്നതില്‍ മോദിക്ക് ആശങ്ക

വില കൂടുന്നതില്‍ മോദിക്ക് ആശങ്ക

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആഗോള തലത്തില്‍ എണ്ണ വില കൂടുന്നതാണ് മോദി സര്‍ക്കാരിനുള്ള ഭീഷണി. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ എണ്ണവില ക്രമാതീതമായി വര്‍ധിച്ചാല്‍ ജനം മാറി ചിന്തിക്കും. അത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായുകയും ചെയ്യും.

സൗദിയുടെ സഹായം

സൗദിയുടെ സഹായം

ഈ സാഹചര്യത്തില്‍ സൗദിയുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എണ്ണ വില കൂടാതിരിക്കാന്‍ സൗദി പ്രത്യേകം ശ്രദ്ധിക്കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണ സൗദി ഇറക്കിത്തരണമെന്നും മന്ത്രി ആഭ്യര്‍ഥിച്ചു.

അനുകൂല നിലപാടില്ല

അനുകൂല നിലപാടില്ല

സൗദി ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ചാല്‍ മാത്രമേ വില വര്‍ധിക്കാതിരിക്കൂ. എന്നാല്‍ സൗദി ഇക്കാര്യത്തില്‍ നേരത്തെ എടുത്ത തീരുമാനം മാറ്റില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജൂണ്‍ വരെയുള്ള ഉല്‍പ്പാദന തോത് നേരത്തെ സൗദി പ്രഖ്യാപിച്ചതാണ്. അതില്‍ മാറ്റമില്ലെന്ന് സൗദി മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും അദ്ദേഹം അനുകൂല നിലപാട് വ്യക്തമാക്കിയില്ല.

മുന്നില്‍ നില്‍ക്കുന്ന രാജ്യം

മുന്നില്‍ നില്‍ക്കുന്ന രാജ്യം

ലോകത്ത് എണ്ണ ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സൗദി. സൗദിയുടെ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നതില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ സൗദി ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ വില കുറയും. ആഗോള വില പിടിച്ചുനിര്‍ത്തുന്നതില്‍ സൗദി ശ്രദ്ധിക്കണമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു.

സൗദിയുടെ തീരുമാനം ഇങ്ങനെ

സൗദിയുടെ തീരുമാനം ഇങ്ങനെ

അതേസമയം, ഉല്‍പ്പാദനം കുറയ്ക്കാനാണ് സൗദിയുടെയും റഷ്യയുടെയും തീരുമാനം. ഇതാകട്ടെ ആഗോളതലത്തില്‍ എണ്ണ വില വര്‍ധിപ്പിക്കാനാണ് സാധ്യത. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നേതൃത്വം സൗദിക്കാണ്. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയും.

അടുത്ത ജൂണ്‍ വരെ ഉല്‍പ്പാദനം കൂട്ടില്ല

അടുത്ത ജൂണ്‍ വരെ ഉല്‍പ്പാദനം കൂട്ടില്ല

സൗദിയും റഷ്യയും പറയുന്നു എണ്ണ ഉല്‍പ്പാദനം കുറയ്ക്കുമെന്ന്. അടുത്ത ജൂണ്‍ വരെ ഉല്‍പ്പാദനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകില്ല എന്നാണ് ഇപ്പോള്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ വില ക്രമേണ വര്‍ധിക്കും. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വില വര്‍ധിപ്പിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു.

വില വര്‍ധിക്കുന്നു

വില വര്‍ധിക്കുന്നു

പെട്രോളിന് 72.40 ഉം ഡീസലിന് 67.54ഉം ആണ് ദില്ലിയിലെ വില. കഴിഞ്ഞദിവസം നേരിയ വര്‍ധന രേഖപ്പെടുത്തി. എണ്ണ മാത്രമല്ല, പ്രകൃതി വാതകം ഇന്ത്യ കൂടുതല്‍ ഇറക്കുന്നതും സൗദിയില്‍ നിന്നാണ്. പ്രകൃതി വാതകത്തിന് ഇന്ത്യ ഖത്തറിനെയും ആശ്രയിക്കുന്നുണ്ട്. വില വര്‍ധിച്ചാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്നാണ് ബിജെപിയുടെ ആശങ്ക.

 സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ബന്ധം

സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ബന്ധം

എണ്ണ വില വര്‍ധിച്ചാല്‍ സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ബന്ധമാണ്. നികുതി കുറച്ച് വില പിടിച്ചുനിര്‍ത്തുകയാണ് സാധാരണ ചെയ്യുക. അല്ലെങ്കില്‍ കമ്പനികള്‍ക്ക് സബ്‌സിഡി അനുവദിച്ച് വില ഉയര്‍ത്താതെ പിടിച്ചുനിര്‍ത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ ഇടപെടലുകള്‍ക്കും നിയന്ത്രണമുണ്ട് എന്നതാണ് മോദി സര്‍ക്കാരിനെ അലട്ടുന്ന വിഷയം.

കോണ്‍ഗ്രസിന് ഇരട്ട ശക്തി; 21 മുതിര്‍ന്ന നേതാക്കള്‍ തിരിച്ചെത്തി, തെക്കുകിഴക്ക് കൈ ഉയര്‍ന്നുകോണ്‍ഗ്രസിന് ഇരട്ട ശക്തി; 21 മുതിര്‍ന്ന നേതാക്കള്‍ തിരിച്ചെത്തി, തെക്കുകിഴക്ക് കൈ ഉയര്‍ന്നു

English summary
As petrol prices spike before polls, Dharmendra Pradhan seeks Saudi help to cool rates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X