കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇസ്രായേലി ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു'- ഇസ്രായേല്‍ സൈനിക റേഡിയോ അവതാരകന്റെ എഫ്ബി പോസ്റ്റ്

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ഗസ അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ നിരായുധരായ 18 പലസ്തീനികളെ വെടിവച്ചുകൊല്ലുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തിയില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ ആര്‍മി റേഡിയോ അവതാരകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ഇസ്രായേലി ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു' എന്നായിരുന്നു പ്രമുഖ അവതാരകന്‍ കോബി മെയ്ഡന്റെ പോസ്റ്റ്. സൈനിക നടപടിക്കെതിരേ ഇസ്രായേല്‍ ശക്തമായ വിമര്‍ശനം നേരിടുന്നതിനിടയിലാണ് സൈന്യത്തിന്റെ തന്നെ റേഡിയോയിലെ പ്രമുഖ അവതാരകന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗാസ കൂട്ടക്കൊല- ഇസ്രായേലിനെതിരേ കേസെടുക്കണമെന്ന് ഹമാസ്; മരണം 18 ആയി
ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പരിപാടികള്‍ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നത് സൈന്യം വിലക്കി. വിലക്ക താല്‍ക്കാലികമാണോ സ്ഥിരമാണോ എന്ന് വ്യക്തമല്ല. ആര്‍മി റേഡിയോ കമാന്റര്‍ ഷിമോണ്‍ എല്‍കബെറ്റ്‌സ് ആണ് പരിപാടികള്‍ വിലക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 kobi-meidan

കോബി മെയ്ഡനെ പോലുള്ള ഒരു അവതാരകന്‍ ആര്‍മി റേഡിയോവില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലീബര്‍മാന്‍ പ്രതികരിച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ കോബി മെയ്ഡന് ലജ്ജ തോന്നുന്നുവെങ്കില്‍ റേഡിയോ അവതാരകന്റെ ജോലി വേണ്ടെന്നു വയ്ക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവതാരകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ വിമര്‍ശനവുമായി ഇസ്രായേല്‍ പൊതു സുരക്ഷാ മന്ത്രി ഗിലാദ് എര്‍ദാനും രംഗത്തെത്തി.

ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനമായ മാര്‍ച്ച് 30ന് ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് 18 പേര്‍ കൊല്ലപ്പെട്ടത്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടായിരുന്നു പരിപാടി. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം.

മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ ഭജനമിരിക്കാനുള്ള സൗകര്യം ഇനി മുകള്‍ നിലയില്‍ മാത്രംമദീനയിലെ പ്രവാചകന്റെ പള്ളിയില്‍ ഭജനമിരിക്കാനുള്ള സൗകര്യം ഇനി മുകള്‍ നിലയില്‍ മാത്രം

English summary
Kobi Meidan citicises Isreal army on Gaza killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X