ആഷ്‌ലി മാഡിസണ്‍; പങ്കാളിയെ വഞ്ചിച്ച് കൈമാറിയ നഗ്ന ചിത്രങ്ങളും പുറത്തുവിടും
ന്യൂയോര്‍ക്ക്: പങ്കാളി അറിയാതെ മറ്റൊരാളുമായി പ്രണയത്തിലേര്‍പ്പെടാന്‍ അവസരമൊരുക്കുന്ന ആഷ്‌ലി മാഡിസണ്‍ എന്ന സൈറ്റില്‍ നിന്നും മോഷ്ടിച്ച നഗ്ന ചിത്രങ്ങള്‍ തങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കര്‍മാരുടെ ഭീഷണി. കഴിഞ്ഞദിവസം കോടിക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഹാക്കര്‍മാര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
നഗ്ന ചിത്രങ്ങള്‍ പുറത്തുവന്നാല്‍ എത്രയോ ആളുകളുടെ വിവാഹബന്ധവും പ്രണയബന്ധങ്ങളുമെല്ലാം തകരുമെന്നുറപ്പാണ്. എന്നാല്‍, അത്തരം കാര്യങ്ങള്‍ തങ്ങള്‍ക്കറിയേണ്ടെന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്. പങ്കാളിയെ വഞ്ചിക്കുമ്പോള്‍ ഇല്ലാത്ത ആത്മസംഘര്‍ഷം ഇപ്പോള്‍ എന്തിനാണെന്ന് ഹാക്കര്‍മാര്‍ ഒരു വെബ്‌സൈറ്റ് വഴി ചോദിക്കുന്നു.

ഏതാണ്ട് 10 ജിബി ഡാറ്റകള്‍ ഹാക്കര്‍മാരുടെ കൈയ്യിലുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് രഹസ്യ ചാറ്റിങ്ങുകളും നഗ്ന ചിത്രങ്ങളും തന്നെയാണ്. കൈമാറുന്ന ചിത്രങ്ങള്‍ തങ്ങള്‍ സൂക്ഷിക്കാറില്ലെന്നും അപ്പപ്പോള്‍ നശിപ്പിക്കുകയാണ് പതിവെന്നുമായിരുന്നു ആഷ്‌ലി മാഡിസണ്‍ അണിയറക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍, തങ്ങളുടെ ഉപയോക്താക്കളെ തീര്‍ത്തും വഞ്ചിക്കുന്ന രീതിയിലാണ് അവരുടെ ഡാറ്റാസൂക്ഷിപ്പെന്ന് ഹാക്കര്‍മാര്‍ പറയുന്നു. പ്രൊഫൈലുകള്‍ കാന്‍സല്‍ ചെയ്തു പോകുന്നവരുടെ കൈയ്യില്‍ നിന്നും ആഷ്‌ലി മാഡിസണ്‍ പണം ഈടാക്കിയിരുന്നു. എന്നാല്‍, പണം കൈമാറിയ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളടക്കം അവര്‍ സൂക്ഷിച്ചുവെച്ചത് ദുരൂഹതയുണ്ടാക്കുന്നതാണ്.


Click it and Unblock the Notifications