സുന്ദരിയായ പട്ടാളക്കാരി ഒടുവില്‍ വിടപറഞ്ഞു; വീരമൃത്യുവരിച്ചത് ഐസിസുമായുള്ള ഏറ്റുമുട്ടലില്‍
ദമാസ്‌കസ്: ഏയ്ഞ്ചലീന ജോളിയെന്ന് അറിയപ്പെടുന്ന പട്ടാള സുന്ദരി വീരമൃത്യു വരിച്ചു. കുര്‍ദിഷ് പട്ടാളക്കാരിയും 22 കാരിയുമായ ഏഷ്യ റംസാന്‍ അന്റാര്‍ ആണ് ഐസിസുമായുള്ള ഏറ്റുമുട്ടലില്‍ മരണപ്പെട്ടത്. സിറിയന്‍ അതിര്‍ത്തിയില്‍ കുറച്ച് കാലമായി ഐസിസിനെതിരെ കടുത്ത പോരാട്ടം നടത്തിയിരുന്ന കുര്‍ദിഷ് ഗ്രൂപ്പായ വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉന്നത പോരാളിയായിരുന്നു.
ഇത്രയും കാലത്തിനിടെ വടക്കന്‍ സിറിയയില്‍ ഐസിസുമായി കുര്‍ദുകള്‍ നടത്തിയിരുന്ന നിരവധി നിര്‍ണ്ണായകമായ പോരാട്ടങ്ങളില്‍ ഈ യുവതി ഭാഗമായിരുന്നു. ഐസിസിനെതിരായുള്ള യുദ്ധത്തിലെ രക്തസാക്ഷിയാണ് താനെന്നായിരുന്നു വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ വിവരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐസിസുമായി ഉണ്ടായ കടുത്ത പോരാട്ടത്തില്‍ കൊല്ലപ്പെട്ടുവെന്നാതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 1996ല്‍ ജനിച്ച അന്റാര്‍ 2014ല്‍ ആയിരുന്നു കുര്‍ദിഷ് സേനയില്‍ ചേര്‍ന്നത്. ഏഷ്യ റംസാന്‍ അന്റാറിന്റെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications