കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി തകര്‍ച്ചയില്‍ ശതകോടിശ്വരന് നഷ്ടമായത് എത്ര രൂപയാണെന്നോ?

  • By Aiswarya
Google Oneindia Malayalam News

ബീജിങ്: ചൈനീസ് ഓഹരി വിപണി കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ സമ്പന്നര്‍ക്ക് ഉണ്ടായത് കോടികളുടെ നഷ്ടമാണ്.

ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ കോടീശ്വരന്‍ ഡാലിയന്‍ വാന്ധയുടെ മേധാവിയായ വാങ് ജിയാന്‍ലിന്‍ ആണ് . ഒറ്റ ദിവസം കൊണ്ട് തന്റെ സമ്പത്തില്‍ നിന്ന് ചോര്‍ന്നത് 360 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 17,000 കോടി രൂപ.

wang-jianlin

ഒറ്റ ദിവസം കൊണ്ട് സമ്പത്തിന്റെ 10 ശതമാനമാണ് ചോര്‍ന്നതെന്ന് ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡെക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 8.49 ശതമാനമാണ് ചൈനീസ് ഓഹരി വിപണിയില്‍ തിങ്കളാഴ്ചയുണ്ടായ ഇടിവ്. ഇതിനു പിന്നാലെ ചൊവ്വാഴ്ച 7.63 ശതമാനം കൂടി താഴ്ന്നിട്ടുണ്ട്.

ഈ കണക്കുകൂടി പരിഗണിച്ചാല്‍ അദ്ദേഹത്തിന്റെ നഷ്ടം ഇനിയും കൂടും. ഓഹരി മൂല്യത്തിലെ ഇടിവ് മൂലം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സമ്പത്തില്‍ നിന്ന് 11,475 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്

English summary
Asia’s richest person was the largest loser in Monday’s stock market crash in China, after stocks in the region fell dramatically,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X