ഏഷ്യയിലെ അതിസമ്പന്നയായി സാവിത്രി ജിൻഡാൽ; വീഴ്ത്തിയത് ചൈനയുടെ യാങ് ഹുയാനെ
ദില്ലി: ഏഷ്യയിലെ അതിസമ്പന്നയായ വനിതകളുടെ പട്ടികയിൽ ഒന്നാമതായി ജിൻഡാൽ ഗ്രൂപ്പ് ഉടമ സാവിത്രി ജിൻഡാൽ. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 18 ബില്യൺ ഡോളറാണ് സാവിത്രി ജിൻഡാലിന്റെ ആസ്തി. നേരത്തേ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനീസ് കോടീശ്വരി യാങ് ഹുയാന്റെ ആസ്തിയിൽ വൻ ഇടിവ് സംഭവിച്ചതോടെയാണ് സാവിത്രി നേട്ടം കൊയ്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സാവിത്രിയുടെ സമ്പത്തിൽ 11 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്.

72 കാരിയായ ജിൻഡാൽ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും 1.4 ബില്യൺ ആസ്തിയുള്ള രാജ്യത്തെ പത്താമത്തെ ധനികനുമാണ്. 2005 ൽ ഭർത്താവിന്റെ മരണാനന്തരമാണ് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ സാരഥ്യം അവർ ഏറ്റെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ നിർമ്മാതാക്കളാ ജിൻഡാൽ.സമീപ വർഷങ്ങളിൽ ജിൻഡാലിന്റെ ആസ്തിയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. കൊവിഡിന്റെ തുടക്കത്തിൽ 2020 ഏപ്രിലിൽ ആസ്തി 3.2 ബില്യൺ ഡോളറായി കുറഞ്ഞു. പിന്നീട് 2022 ൽ ഇത് 15.6 ബില്യൺ ഡോളറിലെത്തിയിരുന്നു.
ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഗാര്‍ഡന്‍ ഹോള്‍ഡിങ്‌സ് ഉടമയാണ് യാങ്. കഴിഞ്ഞ നാല് വർഷം തുടർച്ചയായി ഏഷ്യയിലെ അതിസമ്പന്നയായിരുന്ന യാങ്ങിന്റെ സംബന്ധിച്ച് നാടകീയ വീഴ്ചയാണ് തന്റെ ബിസിനസിൽ ഉണ്ടായത്.റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയെ തുടർന്നായിരുന്നു തിരിച്ചടി.
24 ബില്യൺ ഡോളറായിരുന്നു 2021 യാങ്ങിന്റെ ആസ്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ 11 ബില്യൺ ഡോളറിന്റെ നഷ്ടമാണ് യാങിന് സംഭവിച്ചത്.2005 ലാണ് തന്റെ പിതാവിന്റെ സ്വത്തിന്റെ ഓഹരി യാങ്ങിന് ലഭിക്കുന്നത്. നാൽപതുകാരിയായ യാങിന് കൺട്രി ഗാർഡന്റെ 60% വും അതിന്റെ മാനേജ്‌മെന്റ്-സർവീസസ് യൂണിറ്റിൽ 43% ഓഹരിയും ഉണ്ട്.












Click it and Unblock the Notifications