കുവൈത്തില്‍ അധികവും ഏഷ്യക്കാര്‍

നാല് മില്യണ്‍ ജനസംഖ്യയില്‍ ഏറെയും പ്രവാസികള്‍ ആണെന്നതാണ് പ്രത്യേകത. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ആകെ ജനസംഖ്യയായ 2,722,532 ല്‍ 1,499,929 പേരും ഏഷ്യക്കാരാണ്. 31 ഡിസംബര്‍ 2013 ന് പുറത്ത് വിട്ട രേഖകള്‍ അനുസരിച്ചാണ് ഏഷ്യക്കാര്‍ കുവൈത്ത് ജനസംഖ്യയുടെ മൂന്നില്‍ ഒരു ശതമാനം ഉണ്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
കുവൈത്തിലെ തദ്ദേശീയരുടെ എണ്ണം വെറും 1,242,490 പേര്‍ മാത്രം. കുവൈത്തില്‍ ഏഷ്യക്കാരായ വിദേശികളാണ് അധികവും ഉള്ളതെങ്കില്‍ ആഫ്രിയ്ക്കക്കാര്‍ ഇവിടെ കുറവാണ്. 76,698 ആഫ്രിയ്ക്കക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്.
മിക്ക അറബ് രാജ്യങ്ങളിലും തദ്ദേശീയരെക്കാള്‍ വിദേശീയരുടെ എണ്ണം വര്‍ദ്ധിയ്ക്കുകയാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അറബ് രാജ്യങ്ങളിലേയ്ക്കെത്തിയതോടെ പ്രവാസികളുടെ എണ്ണത്തിലും ഏഷ്യ മുന്നിലെത്തുകയാണ്.












Click it and Unblock the Notifications