വീട് തന്നെ മദ്യശാലയാക്കി, വില്‍പ്പനയും നടത്തി സൗദിയില്‍ പ്രവാസി അറസ്റ്റില്‍
റിയാദ്: വീട്ടിനുള്ളില്‍ തന്നെ വന്‍തോതില്‍ മദ്യം ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത ഏഷ്യക്കാരന്‍ പിടിയില്‍. അല്‍ റാസിലുള്ള വീട്ടിലാണ് യുവാവ് മദ്യ വില്‍പ്പന നടത്തിയത്. സൗദിയില്‍ മദ്യം ഉപയോഗിയ്ക്കുന്നതും വില്‍ക്കുന്നതുമൊക്കെ നിയമപരമായി കുറ്റമാണ്.
രഹസ്യമായി വിദേശികള്‍ രാജ്യത്ത് മദ്യം ഉപയോഗിയ്ക്കുന്നതും പിന്നീട് പിടിയിലാകുന്നതുമായ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. വലിയ വീപ്പകളിലാക്കിയാണ് യുവാവ് മദ്യം സൂക്ഷിച്ചിരുന്നത്.

വീട്ടില്‍ തന്നെയാണ് ഇയാള്‍ മദ്യം ഉത്പ്പാദിപ്പിച്ചിരുന്നതെന്നും അജേല്‍ അറബിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമം ലംഘിച്ച് മദ്യമുണ്ടാക്കിയതിനും വിറ്റതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഷ്യന്‍ വംശജനാണെന്ന് മാത്രമേ പ്രതിയെപ്പറ്റി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications