ദുബായ്: പൊലീസിന് മയക്കുമരുന്ന് വിറ്റ പാകിസ്താനി അറസ്റ്റില്‍
ദുബായ്: പൊലീസിന് ഹെറോയിന്‍ വിറ്റ് പാകിസ്താനി അറസ്റ്റില്‍. 62 കാരനായ പാകിസ്താനിയാണ് മയക്കുമരുന്ന് കടത്തിന് ദുബായില്‍ അറസ്റ്റിലായത്. ഇടപാടുകാരനെന്ന വ്യാജേനയെത്തിയ പൊലീസുകാരനാണ് ഇയാള്‍ ഹെറോയിന്‍ വിറ്റത്. 30,000 ദിര്‍ഹത്തിനാണ് ഹെറോയിന്‍ വിറ്റത്.
ദുബായ് ക്രിമിനല്‍ കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ഹെറോയിനുമായെത്തിയ പാകിസ്താനിയെ കുടുക്കാന്‍ പൊലീസ് മുന്‍പേ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. ഈ പദ്ധതി പ്രകാരം പൊലീസുകാരില്‍ ഒരാള്‍ ഇടപാടുകാരന്‍ ചമഞ്ഞ് പാകിസ്താനിയില്‍ നിന്നും ഹെറോയിന്‍ വാങ്ങി. പൊലീസ് മാര്‍ക്ക് ചെയ്ത കറന്‍സിയാണ് നല്‍കിയത്.

ഈ കറന്‍സി പിന്നീട് പാകിസ്താനിയില്‍ നിന്നും കണ്ടെടുത്തു. ഒരു ചെറിയ ബാഗിലാക്കിയാണ് ഒരു കിലോയിലധികം വരുന്ന ഹെറോയിന്‍ പൊലീസുകാരന് നല്‍കിയത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഇയാള്‍ രാജ്യത്തെത്തിയത്. സോക്‌സില്‍ ഒളിപ്പിച്ചാണ് ഹെറോയിന്‍ കടത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.


Click it and Unblock the Notifications