Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഫ് അലി സര്‍ദാരി രണ്ടാം വിവാഹം കഴിച്ചു? വാര്‍ത്ത നിഷേധിച്ച് സര്‍ദാരി,നിഷേധിക്കാതെ 'രണ്ടാം ഭാര്യ'

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രണ്ടാം വിവാഹം കഴിച്ചെന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍. പാക് പ്രാദേശിക മാധ്യമങ്ങളാണ് സര്‍ദാരി അമേരിയ്ക്കയില്‍ കഴിയുന്ന തന്‍വീര്‍ സാമാനി എന്ന ഡോക്ടറെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സര്‍ദാരി വിവാഹിതനായിട്ടില്ലെന്നും തന്റെ ജീവിതാവസാനം വരെ ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവായി അറിയപ്പെടാനാണ് അദ്ദേഹം ആഗ്രിയ്ക്കുന്നതെന്നും സര്‍ദ്ദാരിയുടെ അടുത്ത വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ പറയുന്നു.

അതേ സമയം സര്‍ദാരിയ്‌ക്കൊപ്പം പേര് ചേര്‍ക്കപ്പെട്ട ഡോക്ടറാകട്ടേ ആരോപണങ്ങളെ ഏറെക്കുറെ ശരിവയ്ക്കുന്ന തരത്തിലാണ് പെരുമാറുന്നത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവിനെപ്പോലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെന്നും ഫര്‍ഹത്തുളള പറയുന്നു. തന്‍വീര്‍ സാമാനിയുടെ ഇത്തരം പ്രകടനങ്ങളാണ് വ്യാജ വാര്‍ത്ത പ്രചരിയ്ക്കുന്നതിന് ഇടയാക്കിയതെന്നും ഫര്‍ഹത്തുള്ള പറയുന്നു.

Asif, Thanveer

2011 ലാണ് സര്‍ദാരിയുമായി ബന്ധപ്പെട്ട് ആദ്യമായി വ്യാജ വിവാഹ വാര്‍ത്ത പ്രചരിച്ചത്. ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ്, സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മരുമകന്‍ എന്നിങ്ങനെ അറിയപ്പെടനാണ് സര്‍ദാരി ആഗ്രഹിയ്ക്കുന്നതെന്നും ഈ ബഹുമതി മറ്റൊന്നിനും വേണ്ടി ത്യജിക്കാനും അദ്ദേഹം തയ്യാറല്ലെന്നാണ് ഫര്‍ഹത്തുള്ള പറയുന്നത്. അതേ സമയം തന്‍വീര്‍ സാമാനിയെ രണ്ട് വര്‍ഷം മുന്‍പ് സര്‍ദാരി വിവാഹം കഴിച്ചെന്നും അവര്‍ക്ക് സജ് വാള്‍ എന്ന് പേരുള്ള മകനുണ്ടെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+