അസ്മത്തുല്ല ഷഹീന്‍ പാക് താലിബാന്‍ നേതാവ്
ഇസ്ലാമാബാദ്: പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം തീവ്രവാദ സംഘടനയായ തെഹ്‌രികെ താലിബാന്‍ എന്ന സംഘടനയുടെ പുതിയ നേതാവായി അസ്മത്തുല്ല ഷഹീനെ തിരഞ്ഞെടുത്തു. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹഖീമുല്ല മെഹ്‌സുദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്.
തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന സംഘടനയെ പാകിസ്താനില്‍ നിരോധിച്ചിട്ടുണ്ട്. മഹ്‌സൂദിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്ന കാര്യത്തില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശൂറകള്‍ അടിസ്ഥാനമാക്കിയാണ് താലിബാന്‍ പ്രവര്‍ത്തനം. ഇതിനെ നിയന്ത്രിക്കുന്ന കേന്ദ്ര കമ്മിറ്റിയായ ശൂറ ആലിയുടെ തലപ്പത്ത് ഷഹീന്‍ എത്തും. ഖാന്‍ സെയ്ദ് എന്നൊരാളെ പുതിയ നേതാവായി വെള്ളിയാഴ്ച തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ നുറിസ്താന്‍ ശൂറയില്‍ നിന്നുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റി.
മഹ്‌സൂദിന്റെ മരണത്തിന് അമേരിക്കയോടും പാകിസ്താന്‍ സര്‍ക്കാറിനോടും പകരം ചോദിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചു. സജ്‌ന എന്ന ഖാന്‍ സെയ്ദിന് അധികാരം ലഭിക്കാത്തത് സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഈ തീവ്ര മുസ്ലീം സംഘടനയുടെ തലപ്പുറത്തുള്ളവര്‍ രാജകീയ സുഖസൗകര്യങ്ങളോടെയാണ് താമസിക്കുന്നത്. അതിനിടെ ഹഖീമുല്ല മഹ്‌സൂദിനെ രക്തസാക്ഷിയാക്കി ചിത്രീകരിച്ചുകൊണ്ട് ചില പാര്‍ട്ടികളും സംഘടനകളും രംഗത്തുവന്നത് വിവാദമായിട്ടുണ്ട്. നേരത്തെ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന തേജസ് രക്തസാക്ഷിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്.












Click it and Unblock the Notifications