കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വർഷത്തിനിടെ ചൈന തകർത്തത് 16000 മുസ്ലിം പള്ളികൾ: ഷിൻജിയാങ്ങിൽ നടക്കുന്നതിങ്ങനെ!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനീസ് അധികൃതർ മുസ്ലിം പള്ളികൾ പൊളിച്ച് നീക്കിയത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. ഷിൻജിയാങ് പ്രവിശ്യയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചൈനീസ് അധികൃതർ 16000 ഓളം വരുന്ന മുസ്ലിം പള്ളികൾ തകർത്തുവെന്നാണ് ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഇത് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും എഎസ്പിഐ പുറത്തുവിട്ടിട്ടുണ്ട്.

50 കേസുള്ളപ്പോള്‍ മാലാഖമാര്‍, 5000 ആയപ്പോള്‍ കീശയില്‍ നിന്ന് അടിച്ചുമാറ്റുന്നു; ഇത് അപരാധം: മുനീര്‍50 കേസുള്ളപ്പോള്‍ മാലാഖമാര്‍, 5000 ആയപ്പോള്‍ കീശയില്‍ നിന്ന് അടിച്ചുമാറ്റുന്നു; ഇത് അപരാധം: മുനീര്‍

ഉപഗ്രഹ ചിത്രം പുറത്ത്

ഉപഗ്രഹ ചിത്രം പുറത്ത്

ചൈനയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ഷിൻജിയാങ്ങിലെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ മത- സാംസ്കാരിക കേന്ദ്രങ്ങൾ തകർത്ത ശേഷം ഇവിടെ തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കുകയായിരുന്നുവെന്നാണ് ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. ഇത് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിട്ടുള്ളത്. റിപ്പോർട്ടിൽ ഈ പ്രദേശത്ത് വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

 ക്യാമ്പുകളിൽ

ക്യാമ്പുകളിൽ

പത്ത് ലക്ഷത്തിലധികം ഉയിഗ്വർ വംശജരും ടർക്കിഷ് സംസാരിക്കുന്ന മുസ്ലിങ്ങളുമാണ് ഷിൻജിയാങ്ങിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ക്യാമ്പുകളിൽ താമസിച്ചുവരുന്നത്. പരമ്പരാഗത- മതപരമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നതിനായി ചൈനീസ് അധികൃതർ ഇവരിൽ സമ്മർദ്ദം ചെലുത്തുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

16000 പള്ളികൾ തകർത്തു

16000 പള്ളികൾ തകർത്തു



ഷിൻജിയാങ്ങിൽ 16000 ഓളം മുസ്ലിം പള്ളികളാണ് തകർക്കപ്പെട്ടിട്ടുള്ളതെന്നാണ് ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തുന്നത്. നൂറ് കണക്കിന് വിശുദ്ധ കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇതോടെ പുറത്തുവന്നിട്ടുണ്ട്. ഇവയിൽ ഏറെയും തകർക്കപ്പെട്ടിട്ടുള്ളത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ 8500 മുസ്ലിം പള്ളികളാണ് പൂർണ്ണമായി തകർക്കപ്പെട്ടിട്ടുള്ളത്. ഉറുംഖി, കാശ്നഗർ എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. നിരവധി ശ്മശാനങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതായും ഭൂപ്രദേശത്ത് ശവകുടീരങ്ങളും ഇഷ്ടികകളും ചിതറിക്കിടക്കുന്നതായും കണ്ടതായും എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു.

 റിപ്പോർട്ട് ഇങ്ങനെ..

റിപ്പോർട്ട് ഇങ്ങനെ..


മിനാരങ്ങൾ നീക്കയതുകൊണ്ട് ഷിൻജിയാങ്ങിലെ പല പള്ളികളും പൊളിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. കേടുപാടുകൾ സംഭവിച്ചതും കേടായതുമായ 15,500 മുസ്ലിം പള്ളികളാണ് ഷിൻജിയാങ്ങിന് ചുറ്റുമുള്ളതെന്നാണ് ഗവേഷണത്തിൽ പറയുന്നത്. 1960കളിൽ സാസ്കാരിക വിപ്ലവം സൃഷ്ടിച്ച ദേശീയ പ്രക്ഷോഭത്തിന് ശേഷം കുറച്ച് ക്ഷേത്രങ്ങൾ മാത്രമാണ് തകർക്കപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഷിൻജിയാങ്ങിലെ ക്രിസ്ത്യൻ പള്ളികളോ ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളോ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിൻജിയാങ്ങിലെ മുസ്ലിം വിശുദ്ധ കേന്ദ്രങ്ങളിൽ മൂന്നിലൊന്ന് ശതമാനവും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Recommended Video

cmsvideo
The trouble with torpedoing India’s plan for a third aircraft carrier | Oneindia Malayalam
സ്വാതന്ത്ര്യമുണ്ടെന്ന്

സ്വാതന്ത്ര്യമുണ്ടെന്ന്


ഷിൻജിയാങ് പ്രവിശ്യയിലുള്ളത് മതപരമായ എല്ലാ സ്വാതന്ത്ര്യങ്ങളും നൽകിവരുന്നതായാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. ഗവേഷണത്തെക്കുറിച്ച് ചോദിച്ചതോടെ ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഈ സ്ഥാപനം ചൈനാ വിരുദ്ധ റിപ്പോർട്ടുകളും ചൈനീസ് വിരുദ്ധ നുണകളും പ്രചരിപ്പിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ മേഖലയിൽ 24,000 മുസ്ലിം പള്ളികൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ചൂണ്ടിക്കാണിക്കുന്നത്.

English summary
ASPI report says China demolished around 16,000 mosques in recent years in Xinjiang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X