കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്സില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചതിന് പുടിന് നന്ദി പറഞ്ഞ് സിറിയന്‍ പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

മോസ്‌കോ: ഐ.എസ് ഭീകരരില്‍ നിന്ന് തന്റെ രാജ്യത്തെ രക്ഷിച്ചതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിന് നന്ദി പറഞ്ഞ് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. റഷ്യയിലെ ബ്ലാക്ക് സീ റിസോട്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു റഷ്യയുടെ സേവനങ്ങള്‍ക്ക് സിറിയ നന്ദി പറഞ്ഞതെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ഭീകരവാദത്തെ കുറിച്ചും ഏഴ് വര്‍ഷമായി സംഘര്‍ഷം നിലനില്‍ക്കുന്ന സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനെ കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായും ഓഫീസ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇടപെടാന്‍ താല്‍പര്യവുമായി സഹകരിക്കാനുള്ള സന്നദ്ധത അസദ് അറിയിച്ചതായാണ് വിവരം. ചര്‍ച്ച നാലു മണിക്കൂറോളം നീണ്ടുനിന്നതായി പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ദിലീപിനെ പൂട്ടാന്‍ മഞ്ജുവിനെ ഇറക്കും... പ്രധാന സാക്ഷി മഞ്ജു തന്നെ, കുറ്റപത്രം ഉച്ചയോടെ
2011ല്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യത്തിനു പുറത്തേക്ക് പോകുന്നത്. 2015ലായിരുന്നു ആദ്യ യാത്ര. അതും മോസ്‌കോയിലേക്കായിരുന്നു. റഷ്യ സിറിയയില്‍ സൈനിക നീക്കം ആരംഭിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.

bashar

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കു പുറമെ, അല്‍ ഖാഇദ, കുര്‍ദ് വിമതര്‍ തുടങ്ങിയ നിരവധി സായുധ സംഘങ്ങളുടെ പോരാട്ട ഭൂമിയായിരുന്ന സിറിയയില്‍ നിന്ന് ഐ.എസ്സിനെ തുടച്ചുനീക്കാനും മറ്റ് വിമത നീക്കങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനും സിറിയന്‍ സൈന്യത്തിന് സാധിച്ചത് റഷ്യന്‍ വ്യോമസേനയുടെ ശക്തമായ പിന്തുണയിലൂടെയായിരുന്നു.

വിവിധ സായുധ സംഘങ്ങള്‍ പോരാട്ടം തുടരുന്ന സിറിയയുടെ വിവിധ ഭാഗങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിറിയന്‍ ഭരണകൂടം, ഇറാന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കസാക്ക് തലസ്ഥാനമായ അസ്താനയില്‍ വിമതവിഭാഗങ്ങളുടെ യോഗം കഴിഞ്ഞ മാസം ചേര്‍ന്നിരുന്നു. 2011ല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതിനകം 4.6 ലക്ഷം ജനങ്ങള്‍ കൊല്ലുപ്പെടുകയും 12 ദശലക്ഷം സിറിയക്കാര്‍ അഭയാര്‍ഥികളാവുകയും ചെയ്തതായാണ് കണക്ക്.

English summary
Syrian President Bashar al-Assad thanked his Russian counterpart, Vladimir Putin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X