Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമാമില്‍ പീഡന ദുരിതത്തിലായ യുവതി നാട്ടിലേക്ക് മടങ്ങി

ദമാം: ജോലി വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുന്ന സ്‌പോന്‍സര്‍മാര്‍ നിരവധിയാണ്. നല്ലപ്രതീക്ഷകളുമായി ഗള്‍ഫ് രാജ്യങ്ങളിലെത്തി ദുരിതമനുഭവിക്കുന്നവര്‍ ചിലര്‍ രക്ഷപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ പേരും വിദേശത്ത് തന്നെ കുടുങ്ങി കിടപ്പാണ് പതിവ്. എന്നാല്‍ ഇന്ത്യന്‍ എബസിയുടെയും നവയുഗം സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ നാട്ടിലെത്തിയിരിക്കുകയാണ് അന്ധ്രാപ്രദേശ് കടപ്പ ജില്ലയിലെ പ്രദ്ദത്തൂര്‍ സ്വദേശിയായ ഗൈമുന്നി മദ്രസ്. പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് ഗൈമുനി മദ്രസ് നാട്ടില്‍ നിന്നും സൗദി അറേബ്യയിലെ ദമാമില്‍ വീട്ടു ജോലിക്കാരിയായി എത്തിയത്.

ഗൈമുനിയുടെ സ്‌പോന്‍സറായ സൗദി വനിത വളരെ മോശമായാണ് പെരുമാറിയത്. എപ്പോഴും കുറ്റവും കുറവും പറഞ്ഞു നടക്കുന്ന അവരുടെ പരുഷമായ പെരുമാറ്റം ഗൈമുനിയെ മാനസികമായി ഏറെ പീഡിപ്പിച്ചു. ശബളം പോലും കൃത്യമായി കിട്ടാറില്ലെന്ന് ഗൈമുനി പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വീട്ടിലെ അവസ്ഥ ഓര്‍ത്ത് മാത്രമാണ് താന്‍ ഇതെല്ലാം സഹിച്ച് ജോലിക്ക് നിന്നതെന്ന് ഗൈമുനി പറഞ്ഞു.

Gaimunni

സ്‌പോന്‍സര്‍ വനിതയെ ശാരീരിക മായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ തന്നെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഗൈമുനി പറഞ്ഞു. എന്നാല്‍ സ്‌പോന്‍സര്‍ വനിതാ തര്‍ഹീലില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. രണ്ടുമാസത്തോളമാണ് ഗൈമുനക്ക് തര്‍ഹീലില്‍ കഴിയേണ്ടി വന്നത്. പിന്നീട് വനിത കര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസി വോളണഅടിയറുമായ മഞ്ജു മണിക്കുട്ടനാണ് ഗൈമുനിയെ സഹായിച്ചത്.

മഞ്ജു മണിക്കുട്ടന്‍ ഗൈമുനിയുടെ സ്‌പോന്‍സറോട് നേരിട്ട് സംസാരിച്ചെങ്കിലും അവര്‍ സഹകരിക്കാന്‍ തയ്യാറാകാത്തതിനാള്‍ ഗൈമുനി മഞ്ജു മണിക്കുട്ടന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു. ഗൈമുനിക്ക് നാലു മാസത്തെ കുടിശ്ശിക ശബളവും എക്‌സിറ്റും നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ എക്‌സിറ്റ് നല്‍കുന്നത് മന:പൂര്‍വ്വം വൈകിക്കുകയായിരുന്നു. പിന്നീട് മഞ്ജു മണിക്കുട്ടന്റെയും നവയുഗവേദിയുടെയും സഹായത്തോടെ വനിത തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിച്ച് വാങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+