ബെന്നുവിന്റെ സാമ്പിള്‍ ഭൂമിയിലെത്തി, ഭൂമിയെ രക്ഷിക്കാനുള്ള വിവരം ഒസിരിസില്‍ നിന്ന് ലഭിക്കുമോ?
വാഷിംഗ്ടണ്‍: ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ള ബെന്നു ഛിന്നഗ്രഹത്തിന്റെ സാമ്പിള്‍ ശേഖരണം വിജയം. നാസയുടെ ഒസിരിസ് സാമ്പിളുമായി ഭൂമിയിലെത്തിയിരിക്കുകയാണ്. ഭൂമിക്ക് ഏറ്റവും അടുത്തായി ഇവ വരുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. യുഎസ്സിലെ ഉട്ടാ മരുഭൂമിയിലാണ് നാസയുടെ ക്യാപ്‌സൂള്‍ ലാന്‍ഡ് ചെയ്തത്.
ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരവും, എന്തെല്ലാം ഘടകങ്ങള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണ് ഇവയുടെ പ്രതലമെന്നും കണ്ടെത്താന്‍ നാസയ്ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.നാസ ആദ്യമായിട്ടാണ് ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ വിജയകരമായി ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. നമ്മുടെ ഭൂമി എങ്ങനെ ഉണ്ടായെന്നും, സൗരയൂഥത്തിന്റെ രൂപീകരണം എങ്ങനെയെന്നും ഇതിലൂടെ കണ്ടെത്താമെന്നും നാസ പ്രതീക്ഷിക്കുന്നു.

ഭൂമിയില്‍ ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നെല്ലാം കണ്ടെത്തുക എന്ന ലക്ഷ്യവും നാസയ്ക്കുണ്ട്. ഒസിരിസ്-റെക്‌സ് ബഹിരാകാശ പേടകം ബെന്നു ഛിന്നഗ്രഹത്തിന്റെ പ്രതലത്തില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് അവിടെയുള്ള ചെറിയ പാറകഷ്ണങ്ങളും മണ്ണും, പൊടിയുമെല്ലാമാണ് സാമ്പിളായി ശേഖരിച്ചിരിക്കുന്നത്. അതാണ് സാമ്പിള്‍ ക്യാപ്‌സൂളായി ഭൂമിയിലേക്ക് അയച്ചിരുന്നത്.
അതേസമയം ഈ സാമ്പിള്‍ ശരിക്കും സാനിറ്റൈസ് ചെയ്യും. അപകടകരമായ വൈറസുകള്‍ അടക്കമുള്ളവയെ നീക്കം ചെയ്യാനാണ്. മറ്റ് അപകടകരമായ ഘടകങ്ങളെയും ഇവ നീക്കം ചെയ്യും. ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സന്‍ സ്‌പേസ് സെന്ററിലേക്കാണ് ഈ സാമ്പിള്‍ എത്തിക്കുക. ഇവിടെയുള്ള ക്യൂറേഷന്‍ ലബോറട്ടിയിലാണ് ഇവ ശേഖരിച്ച് വെക്കുക.അതേസമയം ശേഖരിച്ച് വെച്ച സാമ്പിളുകള്‍ പിന്നീട് ലോകത്താകമാനമുള്ള ശാസ്ത്രജ്ഞരുടെ കൈകളിലേക്ക് എത്തും.
ഇതില്‍ നല്ലൊരു ഭാഗം ഭാവി തലമുറയുടെ പഠനത്തിനായി സൂക്ഷിച്ച് വെക്കുമെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു. ഗ്രഹങ്ങളുടെ രൂപീകരണം എങ്ങനെയായിരുന്നുവെന്ന് അന്വേഷിക്കാന്‍ ശാസ്ത്രജ്ഞരെ ഈ സാമ്പിളുകള്‍ സഹായിക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സന്‍ പറഞ്ഞു. ഛിന്നഗ്രഹത്തെ കുറിച്ചുള്ള ധാരണ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശാസ്ത്രജ്ഞര്‍ ഈ സാമ്പിള്‍ ഗുണകരമാകും.
നമ്മുടെ സൗരയൂഥത്തിന്റെ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. അസാധ്യമായത് സാധ്യമായിരിക്കുകയാണെന്നും നെല്‍സന്‍ പറഞ്ഞു. ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഏത് രാജ്യത്തെയും ശാസ്ത്രജ്ഞര്‍ക്ക് വളര െപ്രധാനപ്പെട്ട കാര്യമാണ്. നക്ഷത്രങ്ങളില്‍ നിന്നും വാല്‍നക്ഷത്രം, ഛിന്നഗ്രങ്ങള്‍, ഉല്‍ക്കകള്‍, എന്നിവയില്‍ നിന്നെല്ലാമുള്ള ഭാഗങ്ങള്‍ ചേര്‍ന്നാണ് സൗരയൂഥത്തിന്റെ നിര്‍മിതിയെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
നാലര ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണിത്. ഇക്കാര്യത്തിലേക്ക് വെളിച്ചം വീശാന്‍ ഈ സാമ്പിളുകള്‍ക്ക് സാധിക്കും. നമ്മുടെ സൗരയൂഥത്തിന്റെ പുരാതന ചരിത്രം പേറുന്നവയാണ് ഛിന്നഗ്രങ്ങള്‍. സൗരയൂഥത്തിന്റെ എല്ലാ വിവരങ്ങളും ഇവയിലുണ്ടാവും. ജീവന് ആധാരമായ വിവരങ്ങളും ഇവയില്‍ അവശേഷിക്കുന്നുണ്ടാവും.












Click it and Unblock the Notifications