കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തിലെ പിരമിഡുകളുടെ രണ്ടിരട്ടി വലിപ്പം, ഭൂമിക്ക് നേരെ.... ഛിന്നഗ്രഹ മുന്നറിയിപ്പുമായി നാസ!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വീണ്ടുമൊരു ഛിന്നഗ്രഹ ഭീഷണി കൂടി ലോകം നേരിടുന്നു. നാസയാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്റ്റംബര്‍ ആറിന് ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഇത് കടന്നുപോവുകയോ കൂട്ടിയിടിക്കുകയോ ചെയ്യും. ആസ്‌ട്രോയിഡ് 465824 എഫ്ആര്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈജിപ്തിലെ ഗിസ പിരമിഡിനേക്കാള്‍ രണ്ടിരട്ടി ഭീമാകാരനായ ഛിന്നഗ്രഹമാണ് ഇത്. ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്ന ബഹിരാകാശ ഭീഷണികളുടെ പട്ടികയിലാണ് ഈ ഛിന്നഗ്രഹം ഇടംപിടിച്ചിരിക്കുന്നത്.

1

ഇത്തരം ഛിന്നഗ്രഹങ്ങള്‍ സൂര്യനെ പ്രദക്ഷിണം വെക്കുമ്പോള്‍ ഭൂമിയുമായി കൂടുതല്‍ അടുക്കും. ഇഈ സമയത്താണ് സാധാരണ ബഹിരാകാശ ഏജന്‍സികള്‍ ഇവയുടെ ദൂരം അളക്കുക. ഭൂമിക്ക് അടുത്തെത്താന്‍ സാധ്യതയുള്ള വാല്‍നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും സമീപത്തുള്ള ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ഫലത്തിന്റെ ഭാഗമായിട്ടാണ് ഭൂമിയുടെ ഭ്രമണപദത്തിലെത്തുന്നത്. തണുത്തുറഞ്ഞ ഐസും പൊടിപടലങ്ങളും അടങ്ങിയതായിരിക്കും ഈ ഛിന്നഗ്രഹങ്ങളുടെ പ്രതലമെന്ന് നാസ പറയുന്നു.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam

അതേസമയം ഇവ ഗുരുതാകര്‍ഷണ ഫലത്തിലൂടെ അതിവേഗം ഗതിമാറി ഭൂമിയിലെത്താന്‍ സാധ്യതയുണ്ട്. അത് വലിയ രീതിയിലുള്ള അപകടമുണ്ടാക്കും. ഭൂമിയില്‍ ഇവ നേരിട്ട് പതിച്ചാല്‍ രണ്ടായി പിളരാന്‍ വരെ സാധ്യതയുണ്ട്. പക്ഷേ അത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത ഇപ്പോള്‍ കുറവാണെന്ന് നാസ പറയുന്നു. 2010 മാര്‍ച്ച് 18നാണ് 2010 എഫ്ആറിനെ കണ്ടെത്തിയത്. കാറ്റലിന് സ്‌കൈ സര്‍വേയാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. പതിനായിരത്തിലധികം തിരിച്ചറിഞ്ഞ ഛിന്നഗ്രഹങ്ങളില്‍ 1400 എണ്ണമാണ് ഭൂമിക്ക് ഭീഷണിയുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്.

ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹത്തെ കുറിച്ച് വിശദമായി തന്നെ പഠിക്കുന്നുണ്ട്. ഗ്രഹങ്ങളുടെയും സൂര്യന്റെയും ഉല്‍ഭവം അറിയാന്‍ വേണ്ടിയാണ് ഈ പഠനങ്ങള്‍ നടത്തുന്നത്. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങള്‍ക്കൊപ്പം തന്നെയാണ് ഛിന്നഗ്രഹങ്ങളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മറ്റൊരു കാരണം ഭൂമിയുമായി ഇവ കൂട്ടിയിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്. ബഹിരാകാശത്ത് ചെന്ന് ഇവയെ തകര്‍ക്കുന്ന രീതി പരീക്ഷണമെന്ന ആവശ്യം ശാസ്ത്ര ലോകത്ത് ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്ന കാര്യമാണ്. 30 മീറ്ററില്‍ കൂടുതലുള്ള ഛിന്നഗ്രഹങ്ങളാണ് ഭീഷണിയായി വരുന്നത്. വര്‍ഷത്തില്‍ മുപ്പതില്‍ അധികം ഛിന്നഗ്രങ്ങള്‍ ഭൂമിയെ ഇടിക്കാറുണ്ട്. എന്നാല്‍ ഇവയൊന്നും അപകടകാരിയല്ല.

English summary
asteroid bigger than egyptian pyramid will cross earth's orbit on september 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X