കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയില്‍ ഇടിച്ചിറങ്ങി എംഒ, മണിക്കൂറില്‍ 14.9 കിലോ മീറ്റര്‍ വേഗം, പൊട്ടിത്തെറിച്ചത് കരിബീയയയില്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണിയുള്ള ഒരു ഛിന്നഗ്രഹവും അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ എത്തില്ലെന്നാണ് നാസ തുടര്‍ച്ചയായി വാദിക്കുന്നത്. എന്നാല്‍ അതെല്ലാം തീര്‍ത്തും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. അപ്രതീക്ഷിതമായി നാസയുടെ ഉപഗ്രഹ കണ്ണുകള്‍ക്ക് പോലും കണ്ടെത്താനാവാതെ ഭൂമിയില്‍ ഒരു ഛിന്നഗ്രഹം പതിച്ചിരിക്കുകയാണ്. വളരെ ചെറിയ ഛിന്നഗ്രഹം ആയത് കൊണ്ട് മാത്രമാണ് സര്‍വ നാശം സംഭവിക്കാതിരുന്നത്.

എന്നാല്‍ നാസ ഇത് അറിയുക പോലും ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്. ഒരുപക്ഷേ ഭീമാകാരനായ ഛിന്നഗ്രഹമായിരുന്നെങ്കില്‍ നാസയുടെ എല്ലാ കണക്കുകൂട്ടലും പിഴച്ചേനെ. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണയോളം നാസയ്ക്ക് ഛിന്നഗ്രഹങ്ങളുടെ സഞ്ചാരവും ദിശയും മനസ്സിലാക്കുന്നതില്‍ പിഴവ് വന്നിരുന്നു. കഴിഞ്ഞ ദിവസം യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കൈകോര്‍ത്തതിന് പിന്നാലെയാണ് ഇത്തരമൊരു പിഴവ് ഉണ്ടായിരിക്കുന്നത്.

എംഒ ഛിന്നഗ്രഹം

എംഒ ഛിന്നഗ്രഹം

നാസയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് എംഒ ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇടിച്ച സമയത്ത് തന്നെ ഇത് പൊട്ടിത്തെറിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറില്‍ 14.9 കിലോമീറ്റര്‍ വേഗത്തിലാണ് ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തിയത്. മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ളതാണ് ഈ ഛിന്നഗ്രഹം. കരീബിയന്‍ മേഖലയിലാണ് ഇതിന്റെ വിസ്‌ഫോടനം ഉണ്ടായത്. ജൂലായ് 22ന് എംഒ ഭൂമിയിലെത്തിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യം കണ്ടെത്തി

ആദ്യം കണ്ടെത്തി

നാസ ഈ ഛിന്നഗ്രഹത്തെ ആദ്യം കണ്ടെത്തിയിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ഇതിന്റെ ദിശ മനസ്സിലാക്കാനോ മറ്റോ ഉള്ള കാര്യങ്ങളൊന്നും നാസയ്ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആദ്യം കണ്ടെത്തുമ്പോള്‍ ഇത് എത്രയോ വിദൂരത്തിലായിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിനും പുറത്തായിരുന്നുവെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈച്ചയുടെ വലിപ്പം മാത്രമാണ് ഇതിനുള്ളതെന്നായിരുന്നു ആദ്യ വിലയിരുത്തല്‍.

നാസയ്ക്ക് പിഴച്ചു

നാസയ്ക്ക് പിഴച്ചു

നാസ ഇത് ഭൂമിയിലേക്ക് എത്തുന്നത് കണ്ടെത്താന്‍ പോലും സാധിച്ചില്ലെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിച്ചു. എന്നാല്‍ ഇപ്പോള്‍ നിരീക്ഷിക്കുന്ന ഛിന്നഗ്രഹങ്ങളേക്കാള്‍ എത്രയോ ചെറുതായത് കൊണ്ടാണ് ഇതിനെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതെന്ന് നാസയിലെ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഫാര്‍നോച്ചിയ പറയുന്നു. ഇത് വളരെ ചെറുതാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയാല്‍ ഇതിന് നിലനില്‍പ്പില്ലെന്നും ഫാര്‍നോച്ചിയ വ്യക്തമാക്കി.

ഭയപ്പെടേണ്ട കാരണങ്ങള്‍

ഭയപ്പെടേണ്ട കാരണങ്ങള്‍

നാസയ്ക്ക് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാതയെ കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നാണ് ആശങ്കപ്പെടുത്തുന്നത്. അപ്പോള്‍ വലിയ ഛിന്നഗ്രഹങ്ങളെ എങ്ങനെയാണ് നാസ നിയന്ത്രിക്കാന്‍ പോകുന്നതെന്നതും അദ്ഭുതമാണ്. 30 മിനുട്ടിനുള്ളില്‍ വെറും നാല് തവണ മാത്രമാണ് ഉപഗ്രഹങ്ങളില്‍ പതിഞ്ഞതെന്നും, അതുകൊണ്ട് എംഒയുടെ സഞ്ചാരപാതയും ഇത് എവിടെ നിന്ന് വന്നെന്നും കണ്ടെത്താനാവില്ലെന്ന് നാസ പറയുന്നു. അതുകൊണ്ട് അടുത്ത 15 ദിവസത്തിനുള്ളില്‍ വരാനുള്ള ഛിന്നഗ്രങ്ങളെ ഭയപ്പെടേണ്ടതുണ്ട്.

ജൂലായ് 25

ജൂലായ് 25

ജൂലായ് 25ന് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ഉരസി കടന്നുപോയിരുന്നു. ഇതിനെ കുറിച്ചും നാസയ്ക്ക് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. ഒകെ എന്ന ഛിന്നഗ്രഹം ആദ്യം ഭൂമിക്ക് ഭീഷണിയുള്ള ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ കൂടി ഉണ്ടായിരുന്നില്ല. അതേസമയം അപ്രതീക്ഷിതമായി ഇനിയും ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് എത്താമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചെറിയ ഛിന്നഗ്രഹങ്ങള്‍ തുടര്‍ച്ചയായി വരുന്നതും അപകട സൂചനയാണ്.

<strong>ജിടി3 ഛിന്നഗ്രഹം ഭൂമിയിലേക്ക്.... 1024 അടി നീളം, ഇനി വെറും മൂന്ന് നാള്‍, നാസ പറയുന്നത് ഇങ്ങനെ</strong>ജിടി3 ഛിന്നഗ്രഹം ഭൂമിയിലേക്ക്.... 1024 അടി നീളം, ഇനി വെറും മൂന്ന് നാള്‍, നാസ പറയുന്നത് ഇങ്ങനെ

English summary
asteroid smashes into carribean
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X