കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ അന്ത്യം ഉല്‍ക്കാപതനത്തോടെ ?ബ്രിട്ടനില്‍ ഉല്‍ക്ക പതിച്ച് സുനാമിയുണ്ടാകുമെന്ന്

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. കൂറ്റന്‍ ഉല്‍ക്കകള്‍ സമുദ്രത്തില്‍ പതിച്ചുണ്ടാകുന്ന സുനാമിയില്‍ ബ്രിട്ടനിലെ കടലോര പ്രദേശങ്ങളില്‍ താമസിയ്ക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിയ്ക്കുന്നു. സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗേവഷകരാണ് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കുന്നത്.

ഉല്‍ക്കകള്‍ പതിയ്ക്കുന്നത് മൂലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും നോര്‍ത്ത് സീയില്‍ നിന്നുമുണ്ടാകുന്ന സുനാമിത്തിരകളാണ് ബ്രിട്ടീഷ് തീരത്തേയ്ക്ക് ആഞ്ഞടിയ്ക്കുക. ക്ഷിദ്രഗ്രഹങ്ങളുടെ സഞ്ചാര പാതയിലലല്ല ബ്രിട്ടനുള്ളതെങ്കിലും സുനാമി മുന്നറിയിപ്പ് ആശങ്ക പടര്‍ത്തുന്നതാണ്.

Asteroid

അടുത്ത 85വര്‍ഷത്തിനിടെ നോര്‍ഫോക്കിലും ഇത്തരം ഉല്‍ക്കാപതനം കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാ എന്നും ഗവേഷകര്‍. എന്നാല്‍ അതിനുള്ള സാധ്യത പതിനായരത്തില്‍ ഒന്നുമാത്രമാണ്. ഗവേഷണ വിദ്യാര്‍ത്ഥിയായ കഌമന്‍സ് റംഫ് വികസിപ്പിച്ചെടുത്ത അര്‍മര്‍ എന്ന സോഫ്ടവെയറിലൂടെയാണ് മനുഷ്യരാശിയ്ക്ക് ഹാനികരമായ ഉല്‍ക്കകളെപ്പറ്റി പഠനം നടത്തുന്നത്.

13000ല്‍ അധികം ഉല്‍ക്കകളെയാണ് അര്‍മറിലൂടെ കണ്ടെത്തിയത്. എന്നാല്‍ ഈ ഉല്‍ക്കകളില്‍ 500 എണ്ണം മാത്രമാണ് ഭൂമിയില്‍ പതിയ്ക്കാനുള്ള സാധ്യതയുള്ളത്. നേരിട്ട് ഭൂമിയിലേയ്ക്ക് പതിയ്ക്കില്ലെങ്കിലും ഉല്‍ക്കകള്‍ സമുദ്രത്തില്‍ വീണുണ്ടാകുന്ന സുനാമി മനുഷ്യരാശിയുടെ ജീവന് തന്നെ ഭീഷണിയാണ്. ഭൂമിയിലെ ജീവന്റെ തുടിപ്പുകള്‍ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ഉല്‍ക്കാപതനം 2880 ല്‍ ഉണ്ടായേക്കുമെന്നും ഗവേഷകര്‍ പറയുന്നു.

English summary
Asteroid tsunami could kill thousands in Britain, warn scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X