കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌ക് ധരിച്ച ഛിന്നഗ്രഹം ഭൂമിയിലേക്ക്, 19000 കിമീ വേഗത്തില്‍, മിനിട്ടുകള്‍ മാത്രം, നാസ ഭീതിയില്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാസയിലെ ശാസ്ത്രജ്ഞര്‍ ഒരേസമയം ഭയത്തിലും വലിയ പ്രതീക്ഷയിലുമാണ്. ഇതുവരെയില്ലാത്ത തരത്തില്‍ ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. സാധാരണ ഒന്നും സംഭവിക്കാറില്ല. കരീബിയന്‍ ദ്വീപില്‍ ഒന്ന് പതിച്ചതും റഷ്യയില്‍ ചില നാനഷ്ടങ്ങള്‍ ഉണ്ടാക്കിയതുമാണ് ഈ ഗണത്തിലെ അമ്പരിപ്പിച്ചവ. എന്നാല്‍ ഇപ്പോള്‍ വരുന്നത് അതിലേറെ ഞെട്ടിക്കുന്നതാണെന്ന് നാസയിലെ ഒരു വിഭാഗം കരുതുന്നുണ്ട്. അതുകൊണ്ട് ഭൂമിയുടെ ഒരു വശത്ത് തട്ടിയാല്‍ തന്നെ നമ്മുടെ ഗ്രഹം പകുതിയും തകര്‍ന്ന് പോകും. അതായത് മനുഷ്യവംശത്തിന്റെ പകുതി തുടച്ചുനീക്കപ്പെടുമെന്നാണ് ഭയം.

മാസ്‌ക് ധരിച്ച ഭീകരന്‍

മാസ്‌ക് ധരിച്ച ഭീകരന്‍

മാസ്‌ക് ധരിച്ച ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഫേസ് മാസ്‌ക് ധരിച്ചത് പോലെയുള്ള ഇതിന്റെ രൂപം നാസയെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. പ്യൂര്‍ട്ടോ റിക്കയുടെ സ്‌പേസ് ഏജന്‍സി ഇതിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 1998 ഒആര്‍2 എന്നാണ് ഛിന്നഗ്രഹത്തിന്റെ വിളിപ്പേര്. ഭൂമിയുമായി വളരെ അടുത്ത് വരികയാണ് ഈ ഛിന്നഗ്രഹമെന്ന് പ്യൂര്‍ട്ടോ റിക്ക പറയുന്നു.

അപകടം ഉണ്ടോ?

അപകടം ഉണ്ടോ?

അപകടമുള്ള കാര്യമല്ല വരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ അപ്രതീക്ഷിതമായത് ചിലത് സംഭവിച്ചേക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. നേരത്തെ റഷ്യയില്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഛിന്നഗ്രഹം പതിച്ചിരുന്നു. ആയിരക്കണക്കിന് പേര്‍ക്കാണ് അന്ന് ഗുരുതരമായി പരിക്കേറ്റത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി. ഇത് നാസയുടെ കണ്ണുവെട്ടിച്ചാണ് ഭൂമിയില്‍ പതിച്ചത്. അതുകൊണ്ട് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് നാസ സമ്മതിക്കുന്നു. നേരത്തെ ഉപഗ്രഹങ്ങളെ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനായി നാസ ഉപയോഗിച്ചിരുന്നു.

കൊറോണയെ പേടിച്ചാണോ?

കൊറോണയെ പേടിച്ചാണോ?

മാസ്‌ക് ധരിച്ച പോലെയുള്ള രൂപമാണ് ഛിന്നഗ്രഹത്തിനുള്ളത്. അതുകൊണ്ട് അവര്‍ ഇതിനെ തമാശ രൂപേണ കാണുന്നുണ്ട്. കൊറോണ വന്നത് കൊണ്ടാണോ ഛിന്നഗ്രഹം മാസ്‌ക് ധരിച്ചതെന്ന രീതിയിലാണ് പരിഹാസം. നിറയെ പൊടിയും അവശിഷ്ടങ്ങളും അടിഞ്ഞ് ചേര്‍ന്ന് മാസ്‌ക് പോലെയായതാണെന്ന് നാസ പറയുന്നു. ഇതിനോട് പ്യൂര്‍ട്ടോ റിക്കയും യോജിക്കുന്നുണ്ട്. ഇതിന്റെ ഒരു ഭാഗത്ത് കുന്നുകളും വരമ്പുകളുമുണ്ട്. ഇതാണ് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തുന്നത്. അതേസമയം അധികം ഭീമാകാരനല്ല ഈ ഛിന്നഗ്രമെന്നും ഇവര്‍ അടിവരയിട്ട് പറയുന്നു.

ഭീകരന്‍മാരുടെ പട്ടികയില്‍....

ഭീകരന്‍മാരുടെ പട്ടികയില്‍....

ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്ന ഭീകരന്‍മാരായ ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് ഒആര്‍2 ഇടംപിടിച്ചിരിക്കുന്നത്. പ്രധാന കാരണം 140 മീറ്ററില്‍ അധികം വലിപ്പമുണ്ട് ഇതിന്. സാധാരണ ഛിന്നഗ്രഹങ്ങള്‍ അതിന്റെ ദിശ മാറി പോകുന്നതും സംഭവിക്കാറുണ്ട്. ഇതിന്റെ ദിശമാറിയാല്‍ അത് ഭൂമിക്ക് ഭീഷണിയാണ്. ഭൂമിയുടെ ഭ്രമണപഥത്തിന്റെ അഞ്ച് മില്യണ്‍ മൈല്‍ ചുറ്റളവിലൂടെയാണ് ഇത് കടന്നുപോകുക. താരതമ്യേന അടുത്ത് കൂടിയാണ് ഇതിന്റെ വരവ്. ഇത് വീണ്ടും തിരിച്ചുവരുമോ എന്ന കാര്യം വ്യക്തമല്ല.

ഭാവിയിലെ ഭീഷണി

ഭാവിയിലെ ഭീഷണി

ഈ ഛിന്നഗ്രഹം വീണ്ടും തിരിച്ചെത്തുമെന്ന് നാസ പറയുന്നു. 2079ലാണ് ഇത് തിരിച്ചെത്തുക. അന്ന് ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നര തവണ കൂടുതല്‍ അടുത്ത് കൂടിയായിരിക്കും ഇത് ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകുക. അതുകൊണ്ട് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥം കൃത്യമായി മനസ്സിലാക്കി വെക്കേണ്ടത് അത്യാവശ്യമാണെന്ന് നാസ പറയുന്നു. ഇവര്‍ ഏപ്രില്‍ 13നാണ് ഇതിനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഭാവിയില്‍ നിരീക്ഷണം കൂടുതലായിക്കിയില്ലെങ്കില്‍ ഇത്തരം അപകടങ്ങളെ തിരിച്ചറിയാനാവില്ലെന്നും നാസ വ്യക്തമാക്കി.

ഹാര്‍വാര്‍ഡ് പറയുന്നു

ഹാര്‍വാര്‍ഡ് പറയുന്നു

ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാവുമെന്നും, ഭൂമിയെ രണ്ടായി പിളര്‍ക്കുമെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ആസ്‌ട്രോണമി വിബാഗം ചെയര്‍മാന്‍ അവി ലോബ് പറയുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഈ ഛിന്നഗ്രഹം പതിച്ചാല്‍ കോവിഡിനേക്കാള്‍ വലിയ ജീവഹാനിയും സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരുമെന്ന് ലോബ് പറയുന്നു. 2013ല്‍ ചെല്യാബിന്‍സ്‌കിലും 1908ല്‍ തുങ്കുസ്‌കയിലും ഇത്തരത്തില്‍ ഛിന്നഗ്രഹം പതിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ജനവാസം കുറവുള്ള മേഖലയായത് കൊണ്ട് അപകടവും കുറവായിരുന്നു. ന്യൂയോര്‍ക്ക് ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ്.

ഭൂമിക്ക് അടുത്തെത്തുമോ?

ഭൂമിക്ക് അടുത്തെത്തുമോ?

ഈ ഛിന്നഗ്രഹം ഇന്ത്യന്‍ സമയം വൈകീട്ട് 3.26ന് ഭൂമിയെ കടന്നുപോകുമെന്നാണ് റിപ്പോര്‍ട്ട്. നാസ വളരെ അടുത്ത് നിന്ന് കാണാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ തല്‍ക്കാലം ഭയക്കേണ്ടതില്ലെന്നാണ് സൂചന. ഭൂമിയുടെയും ചന്ദ്രന്റെ 20 മടങ്ങ് ദൂരത്തിനുള്ളില്‍ വരുന്ന ഏത് ഛിന്നഗ്രഹവും ഭൂമിക്ക് ഭീഷണിയാണെന്ന് നാസ പറയുന്നു. മൂന്ന് ലക്ഷത്തിലേറെ കിലോ മീറ്ററിന്റെ വ്യത്യാസമുണ്ട് ഭൂമിക്കും ചന്ദ്രനുമിടയില്‍. ആറ് മില്യണ്‍ കിലോമീറ്റര്‍ അപ്പുറത്ത് കൂടിയാണ് ഇത് കടന്നുപോകുക. മണിക്കൂറില്‍ 19000 കിലോ മീറ്റര്‍ വേഗത്തിലാണ് ഇത് സഞ്ചരിക്കുക. ടെലിസ്‌കോപ്പിലൂടെ ഇത് കാണാന്‍ സാധിക്കും.

English summary
asteroid with mask flying past earth in minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X