കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ കൈവിടാതെ ആസ്ട്ര സെനെക, കൊവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ തന്നെ

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയായിയിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചത്. വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ രോഗിയില്‍ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്ര സൈനെകയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.

ഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്രഓഖിയിൽ വീട് പോയി, കൊവിഡിൽ സിനിമയും! മീൻ വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു'വിലെ വയർലെസ് കളളൻ കോബ്ര

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

എന്നാല്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി വെയ്‌ക്കേണ്ടതായി വന്നെങ്കിലും ആസ്ട്ര സെനെക കമ്പനി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ തന്നെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവും എന്നാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയ പാസ്‌കല്‍ സോറിയട്ട് വ്യക്തമാക്കിയിരിക്കുന്നത്.

covid

ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് പാസ്‌കല്‍ സോറിയട്ട് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച ഇംഗ്ലണ്ടിലുളള വ്യക്തിക്ക് ആണ് പാര്‍ശ്വഫലം അനുഭവപ്പെട്ടത്. ഇതോടെയാണ് കൊവിഡ് വാക്‌സിന്റെ സുരക്ഷ സംബന്ധിച്ചുളള ആശങ്കകള്‍ ശക്തമായത്. വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം, കങ്കണയ്ക്ക് കയ്യടിച്ച് കൃഷ്ണകുമാര്‍

കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച വ്യക്തിക്കുണ്ടായ രോഗം വാക്‌സിന്‍ മൂലം തന്നെയാണോ അതോ മറ്റേതെങ്കിലും കാരണങ്ങളാലാണോ എന്നത് വിദഗ്ധര്‍ പരിശോധിക്കുകയാണ്. ഈ പഠനഫലം ലഭിച്ചാല്‍ മാത്രമേ വാക്‌സിന്‍ പരീക്ഷണം മുന്നോട്ട് കൊണ്ട് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കുകയുളളൂ. വളരെ ക്ഷമയോടെ നമ്മള്‍ ഇക്കാര്യത്തില്‍ കാത്തിരിക്കാന്‍ തയ്യാറാകണമെന്നും പാസ്‌കല്‍ സോറിയട്ട് പറഞ്ഞു. പരീക്ഷണം നിര്‍ത്തി വെച്ചത് എത്ര കാലത്തേക്കാണ് എന്ന് തനിക്കിപ്പോള്‍ പറയാന്‍ സാധിക്കില്ല. പരിശോധനകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിദഗ്ധ സംഘം വാക്‌സിന്‍ സുരക്ഷാ കമ്മിറ്റിക്ക് വിവരങ്ങള്‍ കൈമാറും.

English summary
AstraZeneca assures Covid 19 Vaccine by the end of this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X