'ബഹിരാകാശത്തുനിന്നും നോക്കുമ്പോള്‍ ഇന്ത്യയിലെയും ചൈനയിലെ മലിനീകരണം ഞെട്ടിക്കുന്നത്'
തന്റെ ബഹിരാകാശ അനുഭവം വിവരിക്കുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കുമുന്നില്‍ ഇന്ത്യ, ചൈന രാജ്യങ്ങലിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് സൂചിപ്പിച്ചത്.
ന്യൂയോര്‍ക്ക്: ഇന്ത്യ ചൈന എന്നീ രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം ഞെട്ടിക്കുന്നതാണെന്ന് അമേരിക്കയിലെ പ്രശസ്ത ബഹിരാകാശ സഞ്ചാരി സ്‌കോട്ട് കെല്ലി. ഒരുവര്‍ഷത്തോളം ബഹിരാകാശത്ത് ചെലഴിച്ച് കെല്ലി ശ്രദ്ധേയനായിരുന്നു. നാസയുടെ പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൂടിയാണ് സ്‌കോട്ട് കെല്ലി.
തന്റെ ബഹിരാകാശ അനുഭവം വിവരിക്കുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കുമുന്നില്‍ ഇന്ത്യ, ചൈന രാജ്യങ്ങലിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് സൂചിപ്പിച്ചത്. 2015 സമ്മറില്‍ ഒരു ദിവസം ബഹിരാകാശത്തുനിന്നും താന്‍ നോക്കിയപ്പോള്‍ ചൈനയുടെ കിഴക്കുഭാഗം വളരെ വ്യക്തമായി കണ്ടതായി സ്‌കോട്ട് കെല്ലി പറഞ്ഞു.

തന്റെ ബഹിരാകാശവാസത്തിനിടെ ഇതാദ്യമായിരുന്നു ഇത്തരമൊരു അനുഭവം. അതിനു മുന്‍പൊരിക്കലും അന്തരീക്ഷ മലിനീകരണംമൂലം ആ ഭാഗം തനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. അന്നേദിവസം ചൈനയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള പവര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടിയതിനെക്കുറിച്ചും, ദേശീയ അവധി ദിവസമായതിനാല്‍ കാറുകള്‍ നിരത്തിലിറങ്ങാത്തതിനെക്കുറിച്ചും പിന്നീടാണ് അറിഞ്ഞത്.
മനുഷ്യനിര്‍മിതമായ മലിനീകരണത്തില്‍ നിന്നും വളരെവേഗം സ്വാഭാവിക നില കൈവരിക്കാമെന്നതാണ് ഇത് തെളിയിക്കുന്നത്. നാം ശ്രമിച്ചാല്‍ മലിനീകരണം ഒഴിവാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ അനുഭവം പറഞ്ഞത്.












Click it and Unblock the Notifications