കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് അദ്ഭുത കാഴ്ച്ച..... തമോഗര്‍ത്തം നക്ഷത്രത്തെ വിഴുങ്ങുന്ന കാഴ്ച്ച, അമ്പരന്ന് ശാസ്ത്രലോകം

ബഹിരാകാശത്ത് പുതിയ കണ്ടൈത്തലുമായി നാസ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ബഹിരാകാശ ശാസ്ത്രജ്ഞരെ ഒന്നടങ്കം ഞെട്ടിച്ച അദ്ഭുത പ്രതിഭാസമാണ് നാസ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തമോഗര്‍ത്തം നക്ഷത്രത്തെ ആകര്‍ഷിച്ച് വിഴുങ്ങുകയോ നശിപ്പിക്കുകയോ ചെയ്യുന്ന കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം ശാസ്ത്രജ്ഞര്‍ നേരിട്ട് കാണുന്നത്. ഇതുവരെ കണ്ടതില്‍ വച്ചുള്ളതിലുള്ള വലിയ തമോഗര്‍ത്തം നക്ഷത്രത്തെ വൈദ്യുത കാന്തിക തരംഗം കൊണ്ട് ആകര്‍ഷിച്ച് കൊണ്ടുവന്ന് തകര്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടെത്തിയിരിക്കുന്നത്.

1

റേഡിയോയും ഇന്‍ഫ്രാറെഡ് ടെലസ്‌കോപ്പുകളും കൊണ്ടാണ് ഈ സംഭവം ശാസ്ത്രജ്ഞര്‍ പിടിച്ചെടുത്തത്. ഇതിനൊപ്പം 150 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള സംഗതികള്‍ പോലും പിടിച്ചെടുക്കുന്ന വിഎല്‍ബിഎയുടെ സഹായവും ഉണ്ടായിരുന്നു. സൂര്യനേക്കാള്‍ 20 മടങ്ങ് വലിപ്പമുള്ള തമോഗര്‍ത്തമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെ പിണ്ഡത്തേക്കാള്‍ രണ്ട് മടങ്ങ് പിണ്ഡം കൂടുതലുള്ള നക്ഷത്രത്തെയാണ് ഈ തമോഗര്‍ത്തം തകര്‍ത്തത്. വളരെ സൂക്ഷമതയോടെ നിരീക്ഷിക്കേണ്ടതും അപകടം പിടിച്ചതുമായ പ്രക്രിയയാണ് ഇതെന്ന് നാസ പറയുന്നു.

അതേസമം ഇത് ബഹിരാകാശത്ത് സ്വാഭാവികമായി നടക്കുന്ന പ്രക്രിയ ആണെന്ന് നാസ വ്യക്തമാക്കി. അതേസമയം തകര്‍ന്ന നക്ഷത്രത്തില്‍ നിന്ന് ഡിസ്‌ക് രൂപത്തില്‍ കുറേ പദാര്‍ത്ഥങ്ങള്‍ പിന്നീട് തമോഗര്‍ത്തിന് ചുറ്റും സഞ്ചരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. തമോഗര്‍ത്തത്തെയും നക്ഷത്രത്തെയും ഇത്ര അടുത്ത നിന്ന് നിരീക്ഷിക്കുന്നത് ആദ്യമായിട്ടാണെന്ന് ശാസത്രജ്ഞര്‍ പറഞ്ഞു. നേരത്തെ 2005ല്‍ ഇത്ര വലിയൊരു പ്രക്രിയ നടന്നിരുന്നെങ്കിലും അന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.

നടിമാര്‍ക്ക് കിടക്ക പങ്കിടുന്നതിന് നല്‍കിയത് 3000 ഡോളര്‍... ലൈംഗിക ചൂഷണം... കോളിവുഡ് ഞെട്ടലില്‍!!നടിമാര്‍ക്ക് കിടക്ക പങ്കിടുന്നതിന് നല്‍കിയത് 3000 ഡോളര്‍... ലൈംഗിക ചൂഷണം... കോളിവുഡ് ഞെട്ടലില്‍!!

സല്‍മാനെ മോശപ്പെട്ട നടനെന്ന് ഗൂഗിള്‍... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കംപ്ലീറ്റ് തെറ്റെന്ന് ആരാധകര്‍സല്‍മാനെ മോശപ്പെട്ട നടനെന്ന് ഗൂഗിള്‍... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കംപ്ലീറ്റ് തെറ്റെന്ന് ആരാധകര്‍

English summary
Astronomers spot supermassive blackhole destroying a star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X