കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിളച്ചുമറിയുന്ന ഡോക്‌ലാം!!ഓരോ രണ്ടു മണിക്കൂറിലും പുതിയ സൈനികര്‍!!പോരാടാനുറച്ചു തന്നെ!!

350 തോളം സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്

Google Oneindia Malayalam News

കല്‍ക്കത്ത: ഒരു മാസമായി ഡോക്‌ലാം സംഘര്‍ഷ ഭൂമിയായിട്ട്. മുപ്പതു ദിവസമായി ഡോക്‌ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 350 ഓളം സൈനികരെയാണ്. ഓരോ രണ്ടു മണിക്കൂറിലും പുതിയ സൈനികര്‍. ഇരുരാജ്യങ്ങളിലെയും സൈനികര്‍ മീറ്ററുകള്‍ക്കപ്പുറമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ശീതക്കാറ്റിലും തണുപ്പിലും സൈനികര്‍ അതിര്‍ത്തി കാക്കുമ്പോള്‍ സമാധാനപരമായ ചര്‍ച്ച ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടുമില്ല.

ഡോക്‌ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്കു തയ്യാറാകൂ എന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം രണ്ടു തവണ ചൈനീസ് സൈന്യം ടിബറ്റില്‍ തീവ്രപരിശീലനം നടത്തുകയും ചെയ്തു. ആധുനിക യുദ്ധോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശീലനം. അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ടിബറ്റന്‍ പ്രദേശത്താണ് ഇന്നലെ(ജൂലൈ 17) ചൈനീസ് സൈന്യം 11 മണിക്കൂര്‍ നീണ്ട പരിശീലനം നടത്തിയത്.

 photo

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്. ഇന്ത്യന്‍ സേന പിന്‍മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കിയെങ്കിലും ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

English summary
At Doklam, Human Chains Face-Off, Soldiers Replaced Every 2 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X