കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി20; വിവിധ രാഷ്ട്രതലവന്‍മാരുമായി മോദിയുടെ കൂടിക്കാഴ്ച്ച; ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സൗദി

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി സൗദി | #SaudiArabia | Oneindia Malayalam

ബ്യൂനസ് ഐറിസ്: യുക്രെയ്ന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ജി20 രാജ്യങ്ങളുടെ കൂടിക്കാഴ്ച്ചക്ക് അര്‍ജന്റീനീയില്‍ തുടക്കം. സ്വദേശില്‍ക്കരണം, കലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ നിലപാട് കാരണം ട്രംപിനെതിരെ ഉച്ചകോടിയില്‍ ഇന്ന് അഭിപ്രായമുയര്‍ന്നേക്കാം.

ജി20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ചൈനീസ് ഭരണാധികാരി ഷീ ചിന്‍പിങ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വാളാദിമിര്‍ പുതിന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബെ, സൗദി ഭരണാധികാരി സല്‍മാന്‍ എന്നിവരാണ് മോദി കൂടിക്കാഴ്ച്ച നടത്തിയ പ്രമുഖ നേതാക്കള്‍

modi

നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കാനുള്ള നടപടികളാണ് ചര്‍ച്ചാ വിഷയമായത്. ഊര്‍ജ്ജം, അടിസ്ഥാനസൗകര്യ വികസനം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ വിപുലമാക്കാന്‍ സൗദി സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു രൂപം കൊടുത്ത നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകനായ ബഷോഗിയുടെ വധവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടെയാണ് സൗദി കീരീടാവകാശിയായ സല്‍മാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടി ഇന്ന് അവസാനിക്കും

English summary
Modi meets Saudi crown prince ahead of G20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X