കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗഡി മോദിയില്‍ മോദി പ്ലിങ്!! ഹൂസ്റ്റണ്‍ പ്രസംഗ വേദിയില്‍ നിറഞ്ഞത് നെഹ്‌റുവും ഗാന്ധിയും

Google Oneindia Malayalam News

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശകരമായ സ്വീകരണം നല്‍കി അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി ചടങ്ങില്‍ നിറഞ്ഞത് നെഹ്‌റുവും ഗാന്ധിയും. മോദിയെ വേദിയിലേക്ക് ക്ഷണിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് സ്റ്റെനി ഹോയര്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രധാനമായും എടുത്തുപറഞ്ഞത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാടുകളായിരുന്നു.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നതില്‍ നെഹ്രുവും മഹാത്മാ ഗാന്ധിജിയും നടത്തിയ ഇടപെടലുകളും അവരുടെ സംഭാവനകളുമാണ് ഹോയര്‍ പ്രധാനമായും പ്രസംഗ വിഷയമാക്കിയത്. ബിജെപി നെഹ്രു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരമായി കുറ്റപ്പെടുത്തുന്നതിനിടെയാണ് മോദിയെ വേദിയിലിരുത്തിയുള്ള പുകഴ്ത്തല്‍. അമേരിക്കയില്‍ നെഹ്രുവിനെ പുകഴ്ത്തുന്ന വേളയില്‍ തന്നെയാണ് ഇങ്ങ് ഇന്ത്യയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നെഹ്രുവിനെ കശ്മീര്‍ വിഷയത്തില്‍ കുറ്റപ്പെടുത്തി പ്രസംഗിച്ചതും. വിശദാംശങ്ങള്‍ ഇങ്ങനെ.....

 50000ത്തോളം ഇന്ത്യക്കാര്‍

50000ത്തോളം ഇന്ത്യക്കാര്‍

50000ത്തോളം ഇന്ത്യക്കാര്‍ തിങ്ങിനിറഞ്ഞ ഹൂസ്റ്റണിലെ സ്‌റ്റേഡിയത്തിലാണ് മോദിക്ക് സ്വീകരണം നല്‍കിയത്. മോദിയുടെ പ്രസംഗത്തിന് കാതോര്‍ക്കാന്‍ എത്തിയതായിരുന്നു ഇന്ത്യന്‍ സമൂഹം. മോദിയെ വേദിയിലേക്ക് ക്ഷണിച്ച് പ്രസംഗിച്ചത് അമേരിക്കന്‍ പ്രതിനിധി സഭയുടെ ഡെമോക്രാറ്റിക് നേതാവ് സ്‌റ്റെനി ഹോയര്‍ ആയിരുന്നു.

 വാനോളം പുകഴ്ത്തല്‍

വാനോളം പുകഴ്ത്തല്‍

ഹോയറിന്റെ പ്രധാന വിഷയം ഇന്ത്യയുടെ ജനാധിപത്യമായിരുന്നു. ഇതിന്് മുഖ്യസംഭാവന ചെയ്ത നെഹ്രുവിനെയും ഗാന്ധിജിയെയും അദ്ദേഹം വാനോളം പുകഴ്ത്തി. ശക്തന് നല്‍കുന്ന പോലെ അവശരായവര്‍ക്കും അവസരമൊരുക്കുക എന്ന ഗാന്ധിജിയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു. മോദിയെ തൊട്ടടുത്ത് നിര്‍ത്തിയായിരുന്നു ഹോയറുടെ പ്രസംഗം.

നെഹ്രുവിന്റെ ദീര്‍ഘവീക്ഷണം

നെഹ്രുവിന്റെ ദീര്‍ഘവീക്ഷണം

ഗാന്ധിജിയുടെ അധ്യാപനങ്ങളും നെഹ്രുവിന്റെ ദീര്‍ഘവീക്ഷണവുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമായി നിലനിര്‍ത്തുന്നത്. പുരാതനമായ പാരമ്പര്യത്തിന്റെ കരുത്തില്‍ നേടിയ ഭാവിയാണ് ഇന്ത്യയുടെയും അമേരിക്കയുടെയും അഭിമാനം. വൈവിധ്യങ്ങള്‍ക്കും ഓരോ വ്യക്തിയുടെയും അവകാശങ്ങള്‍ക്കും ആദരവ് നല്‍കുന്ന ഇന്ത്യന്‍ ജനാധിപത്യ നിലപാടിനെയും ഹോയര്‍ പുകഴ്ത്തി.

ഇന്ത്യയില്‍ കുറ്റപ്പെടുത്തല്‍

ഇന്ത്യയില്‍ കുറ്റപ്പെടുത്തല്‍

നെഹ്രുവിനെ നിരന്തരമായി ബിജെപി നേതാക്കളും മോദിയും അമത് ഷായും കുറ്റപ്പെടുത്തുന്നതിനിടെയാണ് ഹൂസ്റ്റണില്‍ നെഹ്രുവിന് കൈയ്യടി ലഭിച്ചത്. അത് മോദി വേദിയില്‍ നില്‍ക്കെ ആകുമ്പോള്‍ ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. പാക് അധീന കശ്മീരിന്റെ രൂപീകരണത്തിന് കാരണം നെഹ്രുവാണെന്നാണ് അമിത് ഷാ ഇന്നലെ പറഞ്ഞത്.

Recommended Video

cmsvideo
ഹൗഡി മോദി വേദിയിൽ ആഞ്ഞടിച്ച് മോദി
അമിത് ഷാ പറഞ്ഞത്

അമിത് ഷാ പറഞ്ഞത്

മുംബൈയില്‍ നടന്ന പരിപാടിയിലാണ് അമിത് ഷാ നെഹ്രുവിനെ കുറ്റപ്പെടുത്തി ഞായറാഴ്ച സംസാരിച്ചത്. പാക് അധീന കശ്മീരിന്റെ രൂപീകരണത്തിന് കാരണം നെഹ്രുവാണ്. നെഹ്രു പിന്നാക്കം പോയത് കൊണ്ടാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കേണ്ടി വന്നതും താഴ്‌വരയില്‍ തീവ്രവാദം ശക്തിപ്പെട്ടതുമെന്നും അമിത് ഷാ പറഞ്ഞു.

അമേരിക്കയിലേക്ക് എന്റെ വിമാനത്തില്‍ പൊയ്‌ക്കോളൂ; പാക് പ്രധാനമന്ത്രിയോട് സൗദി കിരീടവകാശി

English summary
At Howdy, Modi, Senior US House Leader Praises Nehru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X