കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയ്ക്ക് ഐസിസിന്റെ മറുപടിയോ? അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്, പത്തു പേര്‍ക്ക് പരിക്ക്

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഐസിസിനെതിരെ പറഞ്ഞ് ബരാക് ഒബാമ നാക്ക് വായിലേക്കിട്ടില്ല, അമേരിക്ക വീണ്ടും ഭയന്നു വിറച്ചു. അമേരിക്കയിലെ ന്യൂ ഓര്‍ലെന്‍സില്‍ ഞായറാഴ്ച രാത്രിയാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ പത്തു പേര്‍ പരിക്കേറ്റിട്ടുണ്ട്.

ന്യൂ ഓര്‍ലെന്‍സിലെ പാര്‍ക്കിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് ആയുധധാരികള്‍ 300ഓളം വരുന്ന ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഐസിസ് തീവ്രവാദികളാണോ എന്നു വ്യക്തമായിട്ടില്ല.

usattack

എന്നാല്‍, ഇതിനു പിന്നിലും ഐസിസാണെന്ന സംശയാണ് നിലനില്‍ക്കുന്നത്. കാരണം, കഴിഞ്ഞ ദിവസം പാരിസ് ഭീകരാക്രമണത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചിരുന്നു. ഐസിസിനെ തകര്‍ക്കുമെന്ന് ഒബാമ പറഞ്ഞിരുന്നു. ഇതിനായി റഷ്യയുടെ സഹായം തേടുമെന്നും ഐസിസിന്റെ നേതൃത്വം ഇല്ലായ്മ ചെയ്യുമെന്നും ഒബാമ പറഞ്ഞിരുന്നു.

തീവ്രവാദത്തെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല, പാരിസില്‍ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു ഒബാമ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയില്‍ വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിലും ആക്രമണം നടത്തുമെന്ന് ഐസിസ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

English summary
At least 10 people were wounded in a gunfire in New Orleans, the largest city in the U.S. state of Louisiana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X