വിസ്‌കോണ്‍സിനില്‍ ക്രിസ്തുമസ് കരോളിലേക്ക് വാഹനം ഓടിച്ചുകയറ്റി, 20ഓളം പേര്‍ക്ക് പരിക്ക്
പോര്‍ട്ട്‌ലാന്റ്: വിസ്‌കോണ്‍സിനിലെ വൗകെഷയില്‍ തിരക്കേറിയ ക്രിസ്മസ് പരേഡിലൂടെ ഒരാള്‍ കാര്‍ ഓടിച്ചുകയറി 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. മില്‍വാക്കിയില്‍ നിന്ന് 20 മൈല്‍ (32 കിലോമീറ്റര്‍) പടിഞ്ഞാറ് വൗകെഷയില്‍ നടന്ന സംഭവത്തിന് ശേഷം സംശയാസ്പദമായ വാഹനം കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതല്‍ ഭീഷണികളൊന്നും ഉണ്ടായിട്ടില്ലെന്നും വൗകെഷ പോലീസ് മേധാവി ഡാന്‍ തോംസണ്‍ പറഞ്ഞു.
ക്രിസ്തുമസ് പരഡേിലൂടെ ഒരു ചുവന്ന എസ്യുവി കാര്‍ ഒടിച്ചുകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 20ഓളം പേര്‍ക്കാണ് പരിക്കേറ്റതെന്നും അവര്‍ പറയുന്നു. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്ന് പൊലീസ് അറിയിച്ചു. പരേഡിനിടയിലൂടെ ഒടിച്ചുകയറിയ വാഹനത്തില്‍ നിന്ന് വെടിയുതിര്‍ത്തതായി ചില സാക്ഷികളും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്രിസ്തുമസ് പരേഡിലൂടെ ഒരു ചുവന്ന സ്പോര്‍ട് യൂട്ടിലിറ്റി വാഹനം വരുന്നത് കാണാം. ഈ വാഹനം ഒരു ഡസനിലധികം പേരുടെ മേല്‍ ഓടിക്കയറുന്നതും വീഡിയോയില്‍ കാണാം. പൊലീസ് വാഹനത്തിന് നേരെ വെടിവയ്ക്കുന്നതും കാണാം. 9 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ നൃത്ത സംഘത്തെയാണ് എസ്യുവി ഇടിച്ചതെന്ന് ഒരു സ്ത്രീ ഫോക്‌സ് 6 ടിവി സ്റ്റേഷനോട് പറഞ്ഞു.
സംഭവത്തില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്രിസ്മസ് ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച തെരുവില്‍ പോലീസ് കാറുകളും ആംബുലന്‍സുകളും തിങ്ങിനിറഞ്ഞതായി വീഡിയോയില്‍ കാണുന്നു.












Click it and Unblock the Notifications