കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടിക്കിടെ വെടിവെയ്പ്: തെക്ക്കിഴക്കൻ വാഷിംഗ്ടണിൽ ഒരു മരണം, 21 പേർക്ക് പരിക്ക്!!

Google Oneindia Malayalam News

വാഷിംഗ്ടൺ: തെക്കുകിഴക്കൻ വാഷിംഗ്ടണിൽ പാർട്ടിക്കിടെയുണ്ടായ വെയ്പിൽ ഒരു മരണം. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 17 കാരനാണ് കൊല്ലപ്പെട്ടത്. വെടിവെയ്പിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിലാണള്ളത്. കുക്ക് ഔട്ട് റസ്റ്റോറന്റുകളിൽ ഒന്നിൽ ഞായറാഴ്ച രാവിലെയുണ്ടായ തർക്കത്തിനിടെയാണ് വെടിവെയ്പുണ്ടാകുന്നതെന്നാണ് തെക്കുകിഴക്കൻ വാഷിംഗ്ടണിലെ അധികൃതർ നൽകുന്ന വിവരം. 12 മണിയോടെ ആയുധമേന്തിയ മൂന്ന് പേർ ചേർന്ന് വ്യത്യസ്ത ദിശകളിൽ നിന്ന് വെടിയുതിർക്കുകയാണെന്നാണ് വാഷിംഗ്ടൺ ഡിസി പോലീസിനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഗ്രീൻവേയ്ക്ക് സമീപത്ത് നടന്ന ഒരു പരിപാടിയ്ക്കിടെയാണ് സംഭവം.

 കോട്ടയത്ത് നൂറിലധികം രോഗികൾ: 139 പേർക്ക് കൊവിഡ്, 110 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ!! കോട്ടയത്ത് നൂറിലധികം രോഗികൾ: 139 പേർക്ക് കൊവിഡ്, 110 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ!!

ക്രിസ്റ്റഫർ ബ്രൌൺ എന്ന 17കാരനാണ് വെടിവെയ്പിൽ കൊല്ലപ്പെട്ടിട്ടുള്ളത്. പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതെന്നും ഡിസി പോലീസ് തലവൻ പീറ്റർ ന്യൂഷാം പറഞ്ഞു. ഡബോയിസ് പ്ലേസ് എസ് ഇയിലെ 3300 ബ്ലോക്കിലാണ് കൂട്ടവെടിനവെയ്പുണ്ടാകുന്നത്. നിരവധി ബ്ലോക്കുകളിലേക്ക് വെടിവെയ്പ് നീണ്ടുനിന്നുവെന്നും പോലീസ് പറയുന്നു. പരിക്കേറ്റവരിൽ 11 പേർ സ്ത്രീകളാണ്. പരിക്കേറ്റ ഏഴോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.

gun-murder-6

വടക്കുപടിഞ്ഞാറൻ വാഷിംഗ്ടണിൽ കൊളംബിയ ഹൈറ്റ്സ് സ്ട്രീറ്റ് 14ൽ റസ്റ്റോറന്റിന് മുമ്പിലുണ്ടായ വെടിവെയ്പിൽ ഒമ്പത് പേർ മരിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. ജൂലൈ 19ന് വൈകിട്ടായിരുന്നു സംഭവം. ഈ ജില്ലയിൽ ഈ വർഷം മാത്രം 115 പേരാണ് ഇത്തരത്തിൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. 11 കാരനും കൊച്ചുമകളെ രക്ഷപ്പെടുത്താൻ ശ്രമിച്ച 71കാരിയുൾപ്പെടെയുള്ളവരും നേരത്തെ കുക്ക്ഔട്ടിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

English summary
At least 21 people injures and dies in shootout at a party in Southeast Washington
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X