ന്യൂയോര്‍ക്ക് സിറ്റിയില്‍ ബോംബ് പൊട്ടിത്തെറിച്ചു... അമേരിക്ക നടുങ്ങി
ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കിക്കൊണ്ട് ന്യൂയോര്‍ക്കില്‍ സ്‌ഫോടനം. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ ആയിരുന്നു സ്‌ഫോടനം. എന്നാല്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.
സെപ്തംബര്‍ 17 ശനിയാഴ്ച് രാത്രി പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്‌ഫോടനം ുണ്ടായത്. ചവറ്റുകൊട്ടയില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.

എന്നാല്‍ സ്‌ഫോടനം ഉണ്ടാക്കിയ വസ്തു എന്താണെന്ന് വ്യക്തമല്ല. 25 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു.
LIVE on #Periscope: @RickLeventhal #nycexplosion #chelsea #manhattan https://t.co/376jF45DHy
— Avidor.Law (@JonAvidor) September 18, 2016
മാന്‍ഹട്ടനിലെ ചെല്‍സി സെക്ഷന്‍ വെസ്റ്റ് 23 -ാം സ്ട്രീറ്റിലായിരുന്നു സ്‌ഫോടനം നടന്നത്. ഒരുപാട് റസ്റ്റോറന്റുകള്‍ ഉള്ള പ്രദേശമാണിത്. സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് എത്തി പ്രദേശത്തെ എല്ലാ ഷോപ്പുകളും അടപ്പിച്ചു.












Click it and Unblock the Notifications